ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം നല്‍കണം : യുഡിഎഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് യുഡിഎഫ്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി. സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സമാന വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ചെയ്തത് മുഖ്യമന്ത്രി മാതൃകയാക്കണം. പിഎസ് സി അംഗങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതില്‍ സര്‍ക്കാരിന് ഒരു മടിയുമില്ല, എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ കാര്യം വരുമ്പോള്‍, സമരക്കാരുടെ നേതൃത്വത്തിലുള്ളവരെ അപമാനിക്കുകയാണ് ചെയ്യുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് 700 രൂപ പ്രതിദിന ഓണറേറിയം ആണ് ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നത്. 2014 ല്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ സിഐടിയു നേതാവായ എളമരം കരീം ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍, ഓണറേറിയം പ്രശ്‌നം പരിഹരിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ടാണ് സിഐടിയു അടുത്തിടെ ഹരിയാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. എളമരം കരീം സംസ്ഥാന നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ചതും അതുകൊണ്ടാണ്. വിഡി സതീശന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...