ഇന്ത്യയുടെ കൈത്താങ്ങ്‌ : 580 ടണ്‍ ഭക്ഷണ സാമഗ്രികള്‍ കേന്ദ്ര സര്‍ക്കാര്‍ മാലിദ്വീപില്‍ എത്തിച്ചു

For full experience, Download our mobile application:
Get it on Google Play

മാലി : മിഷന്‍ സാഗറിന്റെ  ഭാഗമായി മാലദ്വീപിന് ഇന്ത്യയുടെ സഹായം. നാവികസേനാ കപ്പലായ ഐ.എന്‍.എസ് കേസരിയില്‍ 580 ടണ്‍ ഭക്ഷണ സാമഗ്രികള്‍ കേന്ദ്ര സര്‍ക്കാര്‍ മാലിദ്വീപില്‍ എത്തിച്ചു. സുഹൃത്ത് രാജ്യങ്ങള്‍ നല്‍കുന്ന സഹായത്തിന്റെ  ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ  നടപടിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ സഹായത്തിന് മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദ് നന്ദി പറഞ്ഞു. കപ്പലിനെ സ്വീകരിക്കാന്‍ അബ്ദുല്ല ഷാഹിദിനെ കൂടാതെ പ്രതിരോധ മന്ത്രി മരിയ അഹ്മദ് ദീദി, മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമീഷണര്‍ സഞ്ജയ് സുധീര്‍ എന്നിവര്‍ എത്തിയിരുന്നു.

ലോക്ഡൗണിനെ തുടര്‍ന്ന് മാലദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ  ഭാഗമായി രണ്ട് ഘട്ടങ്ങളായാണ് തിരിച്ചെത്തിച്ചത്. നാവികസേനാ കപ്പലുകളായ ഐ.എന്‍.എസ് ജലശ്വയില്‍ 698 പേരെയും ഐ.എന്‍.എസ് മഗറില്‍ 202 പേരെയും ആണ് തിരികെ എത്തിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...