കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു മു​ന്നി​ല്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സ പ്രകടനം ; ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു മു​ന്നി​ല്‍ ബൈ​ക്കി​ല്‍ അപകടകരമായ രീതിയില്‍ അ​ഭ്യാ​സം കാ​ണി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍. കു​ന്നം​കു​ളം അ​യ്‌​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സു​ഷി​ന്‍, നി​ഖി​ല്‍​ദാ​സ്, അ​തു​ല്‍, അ​തി​ഷ്, മു​ഹ​മ്മ​ദ് യാ​സി​ന്‍ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ ര​ണ്ട് ബൈ​ക്കും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

കേ​സി​ല്‍ ഒ​രാ​ളെ​യും ഒ​രു ബൈ​ക്കും പി​ടി​കൂ​ടാ​നു​ണ്ട്. കേ​സി​ലെ പ്ര​തി​ക​ളാ​യ ഏ​ഴ് പേ​രി​ല്‍ ര​ണ്ടു​പേ​ര്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രാ​ണ്. കോ​ഴി​ക്കോ​ട് തൊ​ട്ടി​ല്‍​പ്പാ​ല​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ന് മു​ന്നി​ല്‍ പെ​രു​മ്പി​ലാ​വി​നും കു​ന്നം​കു​ള​ത്തി​നും ഇ​ട​യി​ല്‍ പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് യു​വാ​ക്ക​ള്‍ അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി ഏ​ഴ് യു​വാ​ക്ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ള്‍​ക്ക് നേ​രെ അ​സ​ഭ്യ​വ​ര്‍​ഷം ന​ട​ത്തി. ബ​സി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ക​ല്ല് വെച്ച്‌ ഇ​ടി​ച്ചു. ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​മോ​യെ​ന്ന് ഭ​യ​ന്നു​വെ​ന്ന് ഡ്രൈ​വ​ര്‍ പ്ര​തി​ക​രി​ച്ചു. സം​ഭ​വം സ​മ​യം സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ള്‍​പ്പ​ടെ 80ഓ​ളം യാ​ത്ര​ക്കാ​ര്‍ ബ​സി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍ 10 മി​നി​ട്ടോ​ളം സാ​ഹ​സി​ക യാ​ത്ര തു​ട​ര്‍​ന്നെ​ന്ന് യാ​ത്ര​ക്കാ​രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ കു​ന്നം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...

മെസ്സിയെ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പ് ; ഒരു ഉദ്യോഗസ്ഥനും കൂടി വീഴ്ചയെന്ന് എസ്ഐടി

0
തിരുവനന്തപുരം: ലയണൽ മെസ്സിയെ കേരളത്തിൽ കൊണ്ടുവരാമെന്ന പേരിലെ നികുതി വെട്ടിപ്പിൽ നടപടിയെടുക്കുന്നതിൽ...

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...