ലക്ഷദ്വീപ്​ സമൂഹത്തില്‍പ്പെട്ട ആറ്​ ദ്വീപുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഈ മാസം 14 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

കവരത്തി: ലക്ഷദ്വീപ്​ സമൂഹത്തില്‍പ്പെട്ട ആറ്​ ദ്വീപുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഈമാസം 14 വരെ നീട്ടി. കൊവിഡ്​ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ്ണ അടച്ചിടലിലേയ്ക്ക് നീങ്ങിയത്. കവരത്തി, അമിനി, ആ​ന്ത്രോത്ത്​, മിനിക്കോയ്​, കല്‍പേനി, ബിത്ര എന്നിവിടങ്ങളിലാണ്​ ഇന്ന്​ വൈകിട്ട്​ അഞ്ച്​ മുതല്‍ ഏഴ്​ ദിവസത്തേക്ക്​ സമ്പൂര്‍ണ ലോക്​ഡൗണ്‍ നീട്ടിയത്​.

നിലവില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചവയില്‍ ബിത്ര ഒഴികെയുള്ള സ്​ഥലങ്ങളില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ നിലനിന്നിരുന്നു. ബിത്രയെ ഇന്ന്​ പട്ടികയില്‍ ചേര്‍ക്കുകയായിരുന്നു. മറ്റ്​ ദ്വീപുകളായ കില്‍ത്താന്‍, ചെത്​ലത്ത്​, കടമത്ത്​, അഗത്തി എന്നിവിടങ്ങളില്‍ രാത്രി കര്‍ഫ്യൂ തുടരും.

സമ്പൂര്‍ണ്ണ ലോക്​ഡൗണ്‍ പ്രഖ്യാപിച്ച്‌​ ദ്വീപുകളില്‍പ്പെട്ട കവരത്തിയില്‍ ജില്ലാ കളക്​ടറുടെ അനുമതിയോടെ കടകള്‍ക്ക്​ ഉച്ചക്ക്​ ഒന്ന്​ മുതല്‍ നാല്​ വരെ പ്രവര്‍ത്തിക്കാം. മറ്റ്​ ദ്വീപുകളിലെ കടകള്‍ക്ക്​ ബി.ഡി.ഒമാരുടെ അനുമതിയോടെ ഇതേ സമയങ്ങളില്‍ പ്രവര്‍ത്തിക്കാം. ഹോട്ടലുകള്‍ക്ക് രാവിലെ 7.30 മുതല്‍ 9.30 വരെയും ഉച്ചക്ക് 1 മുതല്‍ 3 വരെയും വൈകിട്ട് 6 മുതല്‍ 9 വരെയും പ്രവര്‍ത്തിക്കാം. പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കുകയുള്ളു.

ഹോട്ടല്‍ ജീവനക്കാര്‍ കൊവിഡ്​ പരിശോധന നടത്തുകയും പ്രത്യേക പാസ്​ വാങ്ങുകയും വേണം. മത്സ്യ തൊഴിലാളികള്‍ക്കും ഇറച്ചി വില്‍ക്കുന്നവര്‍ക്കും ഹോം ഡെലിവറിയായി ഉച്ചയ്ക്ക് 3 മുതല്‍ 5വരെ വില്‍പന നടത്താം. ഇവരും കൊവിഡ്​ പരിശോധന നടത്തുകയും പ്രത്യേക അനുമതി വാങ്ങുകയും വേണം. ഇവര്‍ വാഹനം ഉപയോഗിക്കുന്നുവെങ്കില്‍ അതിനും പ്രത്യേക അനുമതി വാങ്ങണം. രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്ന ദ്വീപുകളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ കടകള്‍ തുറക്കാം. അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....