പത്തനംതിട്ട : ദുരിതാശ്വാസ ക്യാമ്പില്‍ 63 പേര്. കനത്ത മഴയെ തുടര്‍ന്ന് കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലായി രണ്ടു വീതം ആകെ നാലു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 17 കുടുംബങ്ങളിലെ 63 പേരാണ് നാലു ക്യാമ്പുകളിലായി കഴിയുന്നത്. കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി 11 കുടുംബങ്ങളിലെ 41 പേരും മല്ലപ്പള്ളി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി ആറു കുടുംബങ്ങളിലെ 22 പേരും കഴിയുന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളില്‍ രണ്ടു വീതവും കോന്നി താലൂക്കില്‍ ഒന്നും ഉള്‍പ്പെടെ ആകെ അഞ്ചു വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പില്‍ 63 പേര്
RECENT NEWS
Advertisment