ആകാശ വിമാന സര്‍വ്വീസ് കമ്പനിയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വ്യോമയാന മേഖലയിലെ പുതുമുഖ കമ്പനിയായ ആകാശ വിമാന സര്‍വ്വീസ് കമ്പനിയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച. യാത്രക്കാരുടെ വിവരങ്ങളും ഫോണ്‍നമ്പറും ഇ മെയില്‍ ഐഡിയും ഉള്‍പ്പെടെ ചോര്‍ന്നതായി കമ്പനി അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സിഇആര്‍ടി (കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം) സിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ആകാശ എയര്‍ അറിയിച്ചു. എങ്ങനെയാണ് ഡാറ്റ ചോര്‍ന്നതെന്ന് അറിവായിട്ടില്ല. യാത്രക്കാരുടെ വ്യക്തിപരമായ വിവരങ്ങളും ചോര്‍ന്നതായി കമ്പനി സൂചിപ്പിച്ചു. വ്യാഴാഴ്ചയാണ് ഡാറ്റ ചോര്‍ച്ചയുണ്ടായത്. കമ്പനി വിവരം പരസ്യമാക്കുന്നത് ഇന്നാണ്. ഡാറ്റ ചോര്‍ച്ചയുടെ ആഴം വിലയിരുത്തി വരികയാണെന്ന് സിഇആര്‍ടി അറിയിച്ചു.

ലോഗിന്‍, സൈനപ്പ് സേവനങ്ങള്‍ ലഭ്യമാകാതെ വന്നതോടെ സാങ്കേതിക തകരാര്‍ ഉണ്ടായതാണെന്ന വിലയിരുത്തലിലായിരുന്നു കമ്പനി. പിന്നീടാണ് ഡാറ്റാ ചോര്‍ച്ച ആണെന്ന് മനസിലാക്കിയത്. നിലവില്‍ ലോഗിന്‍, സൈനപ്പ് സേവനങ്ങള്‍ വീണ്ടെടുത്തതായും കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായും കമ്പനി അറിയിച്ചു. കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്ത യാത്രക്കാരെ ഇ മെയില്‍ വഴി ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ആകാശ എയര്‍ വ്യക്തമാക്കി. വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കി. ഓഗസ്റ്റ് ഏഴിനാണ് ആകാശ് എയര്‍ സര്‍വ്വീസ് ആരംഭിച്ചത്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. ബജറ്റ് വിമാന സര്‍വ്വീസുകളായിട്ടാണ് ആകാശ അറിയപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...