പത്തനംതിട്ട : പതിനൊന്നു വയസുകാരനായ ആൺകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ റാന്നി ,കീക്കൊഴൂർ, വിളയിൽ പടി, പുള്ളിയിൽ പുതു പറമ്പിൽ ശശിധരൻ മകൻ സജീവിനെ (40) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് 65 വർഷം കഠിനതടവിനും രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ 27 മാസം അധിക കഠിനതടവ് അനുഭവിക്കണം. 2023 കാലയളവിൽ വീടിനു സമീപം കളിച്ചു കൊണ്ടു നിന്ന ആൺകുട്ടിയെ പരിചയക്കാരനായ പ്രതി പിടിച്ചു വലിച്ചു കൊണ്ട് സമീപത്തുള്ള റബ്ബർ തോട്ടത്തിലെ ആൾപാർപ്പില്ലാത്ത കെട്ടിടത്തിലെത്തിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പ്രവൃത്തിയുൾപ്പെടെയുള്ള ലൈംഗിക പീഢനത്തിനിരയാക്കുകയായിരുന്നു. മുൻപും പ്രതി നിരവധി തവണ ഇത്തരത്തിൽ ഉപദ്രവിച്ചതായി കോടതിയിൽ കുട്ടി പറഞ്ഞിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ റാന്നി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന പി എസ് വിനോദിനായിരുന്നു അന്വേഷണ ചുമതല.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.