സുരക്ഷയ്ക്കായി വീട്ടുവാതിലില്‍ ഒരുക്കിയ വൈദ്യുതി കണക്ഷനില്‍ നിന്നും ഷോക്കേറ്റ് വൃദ്ധ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തഞ്ചാവൂര്‍ : തനിച്ച്‌ താമസിച്ചിരുന്ന വൃദ്ധ സ്വന്തം സുരക്ഷയ്ക്കായി വീട്ടുവാതിലില്‍ ഒരുക്കിയ വൈദ്യുതി കണക്ഷനില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിക്കാതെ വാതില്‍ തുറക്കാന്‍ ശ്രമിക്കവെയാണ് അപകടമുണ്ടായത്. തമിഴ്നാട് മയിലാടുംതുറയിലാണ് ദാരുണമായ സംഭവം. സീര്‍കാഴി മുനിസിപ്പാലിറ്റിയില്‍ നിന്ന് ശുചീകരണത്തൊഴിലാളിയായി വിരമിച്ച അന്‍പഴകിയാണ് വൈദ്യുതാഘാതമേറ്റു മരിച്ചത്. 68 വയസായിരുന്നു. ഭര്‍ത്താവ് നേരത്തേ മരിച്ചു, കുട്ടികളില്ല.

ഒറ്റയ്ക്ക് താമസിക്കുന്നതുകൊണ്ട് സുരക്ഷയ്ക്കായി പ്ലഗില്‍ നിന്ന് വീടിന്റെ വാതിലിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയ ശേഷമായിരുന്നു അന്‍പഴകി പതിവായി ഉറങ്ങാന്‍ പോയിരുന്നത്. സ്വന്തമായാണ് ഇവര്‍ വയര്‍ ഉപയോഗിച്ച്‌ ഇരുമ്പ് വാതിലിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം പതിവുപോലെ ഇത്തരത്തില്‍ ഉറങ്ങാന്‍ കിടന്ന അന്‍പഴകി പുലര്‍ച്ചെ വൈദ്യുതിബന്ധം വിച്ഛേദിക്കാന്‍ മറന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോഴാണ് ഷോക്കേറ്റത്.

രാവിലെ ഏറെ നേരമായിട്ടും അന്‍പഴകി വീടിന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ച അയല്‍വാസികള്‍ അന്വേഷിച്ചപ്പോഴാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സീര്‍കാഴി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഒന്നുമില്ലെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...