വിവാഹസദ്യക്കിടെ പപ്പടം കിട്ടാത്തതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തിന് വലിയ നാശനഷ്ടം ; ഉടമക്കും പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ഹരിപ്പാട് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ സംഭവിച്ചത് വലിയ നഷ്ടം. കസേരകള്‍ ഉപയോഗിച്ച്‌ വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. ഓഡിറ്റോറിയത്തിന്റെ ഉടമ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ത​ല്ലു​കി​ട്ടി​യ​തിന് പുറമെയാണ് ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടായെന്നാണ് ഓഡിറ്റോറിയം ഉടമ പറയുന്നത്.

ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ചയായിരുന്നു വിവാഹം. മുട്ടം സ്വദേശിയായ വധുവിന്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെയും കല്ല്യാണമൊക്കെ മംഗളകരമായി നടന്നു. പക്ഷെ സദ്യ തുടങ്ങിയതോടെ രംഗം മാറി. ഭക്ഷണം വിളമ്പുന്നതിനിടയില്‍ വരന്റെ സുഹൃത്തുക്കളില്‍ ചിലര്‍ രണ്ടാമത് പപ്പടം ആവശ്യപ്പെട്ടതാണ് തുടക്കം. പപ്പടം തരില്ലെന് പറഞ്ഞതോടെ തര്‍ക്കമായി. പിന്നെ അടിയായി. കസേരകള്‍ ഉപയോഗിച്ച്‌ വരെ നടന്ന തല്ല് പുറത്തേയ്ക്കും വ്യാപിച്ചു

ഒടുവില്‍ പോലീസ് എത്തയതോടെയാണ് തല്ല് അവസാനിച്ചത്. അടിയുണ്ടാക്കിയ ചിലരെ സ്റ്റേഷനിലേക്കും കൊണ്ടു പോയി. സംഭവത്തില്‍ ഓഡിറ്റോറിയ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിന്റെ ഉടമ മുരളീധരന്‍, ജോഹന്‍, ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും തകര്‍ത്തെന്ന ഉടമയുടെ പരാതിയില്‍ കരീലകുളങ്ങര പോലീസ് കേസെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ എ.കെ. 47 തോക്ക് ഉപയോഗിച്ച വിവാദം; ബിഹാറിൽ 17 പൊലീസുകാർക്കെതിരെ നടപടി

0
പാട്ന: ബിഹാറിലെ നീറ്റ് പരീക്ഷയ്‌ക്കെതിരായ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47...

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം : അഡ്വ.ബി.രാജശേഖരൻ

0
പത്തനംതിട്ട : കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുന്നതിനും...

കര്‍ഷകര്‍ക്ക് ആപ്പായി ‘കതിർ’ ആപ്പ് ; ഈ ഓണക്കാലത്ത് നടപ്പാക്കരുതെന്ന് കര്‍ഷകര്‍

0
​റാന്നി : കൃഷി വകുപ്പ് കൃഷി ഭവനുകള്‍ വഴി നടപ്പിലാക്കുന്ന ഓണം...

തിരുവല്ല – രാമന്‍ചിറ റോഡിലെ കുഴികള്‍ നികത്തുന്ന ജോലികള്‍ ആരംഭിച്ചു

0
തിരുവല്ല :  എം.സി റോഡിലെ തിരുവല്ല രാമന്‍ചിറയില്‍ വാഹനയാത്രക്കാര്‍ക്ക് ഭീഷണിയായി നിന്നിരുന്ന...