ഡേ കെയറിൽ 7 വയസുകാരിക്കും 4 വയസുകാരിക്കും നേരെ ലൈംഗികാതിക്രമം ; 54 കാരൻ പോലീസ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഡേ കെയർ സ്ഥാപനത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. ഡേ കെയർ സ്ഥാപന നടത്തിപ്പുകാരനായ പാവറട്ടി തച്ചേരിൽ വീട്ടിൽ ലോറൻസ് എന്ന ബാബു (54)വിനെയാണ് പാവറട്ടി പോലീസ് ഇൻസ്പെക്ടർ കെ.ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മാതാപിതാക്കൾ സംരക്ഷിക്കാനായി ഏല്പിച്ച നാല് വയസ്സും ഏഴ് വയയസ്സും ഉള്ള പെൺകുട്ടികളെ സ്ഥാപനത്തിൽ വെച്ച് പല സമയങ്ങളിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ട് മാതാപിതാക്കൾ വിവരം തിരക്കിയതോടെയാണ് കൊടും ക്രൂരത പുറത്തറിയുന്നത്.

തുടർന്ന് പോലീസിൽ പരാതി നൽകി. തനിക്കെതിരെ പോലീസ് കേസെടുത്തതോടെ ലോറൻസ് ഒളിവിൽ പോയി. ഒളിവിലിരിക്കെ പ്രതി പുതുക്കാട് വെച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുമായിരുന്നു. ഇവിടെ വെച്ചാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ വൈശാഖ്.ഡി, എഎസ്ഐമാരായ രമേഷ്, നന്ദകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജയകൃഷ്ണൻ,പ്രവീൺ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...