കായംകുളം : എഴ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രദേശവാസിയായ 51 കാരന്‍ പിടിയില്‍. മുതുകുളം കല്ലുംമൂട് സ്വദേശി സുരേഷാണ് അറസ്റ്റിലായത്. എഴ് വയസുകാരിയായ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നു.
മെയ് 12 ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നത് അയല്‍വാസിയായ സ്ത്രീ കണ്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അന്ന് തന്നെ സുരേഷ് ഒളിവില്‍ പോയി. തുടര്‍ന്ന് പീഡനത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ പോലീസിന് കൈമാറി. എന്നാല്‍ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വൈകിപ്പിക്കുന്നു എന്നാരോപിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയിരുന്നു.





























