25.6 C
Pathanāmthitta
Wednesday, May 11, 2022 8:37 am

എട്ട് വയസുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി ; അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ നടന്ന് യുവാവ്

ജാജ്പൂര്‍ : ഒഡീഷയില്‍ എട്ട് വയസുകാരിയെ കഴുത്തറത്തു കൊലപ്പെടുത്തി യുവാവ്. ജാജ്പൂര്‍ ജില്ലയിലാണ് സംഭവം. അറുത്തെടുത്ത തലയുമായി ഗ്രാമത്തിലൂടെ നടന്നും യുവാവ് നാട്ടുകാരെ ഞെട്ടിച്ചു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് വയസുകാരിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. രാവിലെ കൃഷിയിടത്തില്‍ കളിക്കുകയായിരുന്നു പെണ്‍കുട്ടി. പ്രകോപനമൊന്നും കൂടാതെ യുവാവ്(30) ആക്രമിക്കുകയായിരുന്നു.

വെട്ടിയെടുത്ത തലയും കയ്യില്‍ വെച്ച്‌ സമീപത്തുള്ള കിണറില്‍ നിന്നും വെള്ളമെടുത്ത് രക്തം കഴുകിക്കളഞ്ഞു. യുവാവിന്‍റെ ഭാര്യ ഇതുകണ്ട ചോദ്യം ചെയ്തെങ്കിലും കോടാലി കാണിച്ച്‌ ഭീഷണിപ്പെടുത്തിയതോടെ .ഇയാളുടെ അടുത്തേക്ക് വരാനായില്ല. പോലീസ് എത്തി ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നു.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular