സ്വവർഗവിവാഹത്തിന് രാജ്യത്തെ 99.99 ശതമാനം ആളുകളും എതിര്; സുപ്രിം കോടതി പിന്മാറണമെന്ന് ബാർ കൗൺസിൽ

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; സ്വവർഗവിവാഹ ഹർജികളിൽ അഭിപ്രായ വ്യത്യാസം പരസ്യമാക്കി ബാർ കൗൺസിൽ. സ്വവർഗവിവാഹ ഹർജികൾ കേൾക്കുന്നതിൽ നിന്ന് സുപ്രിം കോടതി പിന്മാറണമെന്ന് ബാർ കൗൺസിൽ ആവശ്യപ്പെട്ടു. സ്വവർഗവിവാഹത്തിന് ഇന്ത്യയിലെ 99.99 ശതമാനം ആളുകളും എതിര്. നിയമനിർമ്മാണ സഭ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. കോടതികൾ നിയമനിർമ്മാണ സഭകളുടെ അധികാരത്തിൽ കൈകടത്തുന്നത് ഉചിതമല്ല എന്നും ബാർ കൗൺസിൽ പറയുന്നു. സ്വവർഗവിവാഹം നഗര വരേണ്യ വർഗ്ഗത്തിന്റെ ആശയമെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു. സ്വവർഗവിവാഹ വിഷയത്തിൽ സമർപ്പിയ്ക്കപ്പെട്ട ഹർജികളുടെ പരിഗണനാ സാധുത പരിശോധിയ്ക്കണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

വിവാഹമെന്ന ആശയത്തിന്റെ അന്തസത്ത തകർക്കുന്ന പുതിയ ഒരു സാമൂഹ്യക്രമം സ്യഷ്ടിയ്ക്കുന്ന വിഷയം പരിഗണിയ്ക്കാൻ സുപ്രിം കോടതിയ്ക്ക് അധികാരമില്ല. വിവാഹം അടക്കമുള്ള വിഷയങ്ങളിൽ നിയമ നിർമ്മാണം കോടതി വഴി നടത്താൻ ഉള്ള ശ്രമമാണ് ഇപ്പോഴത്തേത്. ഹർജികൾ പരിഗണിയ്ക്കപ്പെട്ടാൽ നിയമനിർമ്മാണ സഭകളുടെ അവകാശത്തിലുള്ള കൈകടത്തലാകുമെന്നും കേന്ദ്രം നിലപാടെടുത്തു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ അപേക്ഷ സമർപ്പിച്ചു.

സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തിരുന്നു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട എഡിഎം

0
പത്തനംതിട്ട : മലയാലപ്പുഴ സ്വദേശിനി ആര്‍ രാജലക്ഷ്മി പത്തനംതിട്ട അഡീഷണല്‍ ജില്ല...

വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം : ദീനാമ്മ റോയി

0
പന്തളം : അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത്...

ജില്ലയില്‍ സ്‌കൂളുകളിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

0
പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍...

ഐ.എഫ്.എഫ്.കെ കൊച്ചിയിലേക്ക് മാറ്റുമെന്ന് ബജറ്റിൽ സൂചന ; തലസ്ഥാനത്ത് കടുത്ത പ്രതിഷേധം, സാംസ്കാരിക...

0
തിരുവനന്തപുരം: തലസ്ഥാന നഗരി മൂന്ന് ദശാബ്‍ദക്കാലമായി സാക്ഷ്യം വഹിച്ച അന്താരാഷ്ട്ര ചലച്ചിത്ര...