Friday, May 24, 2024 8:59 pm

കാട്ടുപന്നി പ്രതിരോധം : സം​ര​ക്ഷ​ണ​വേ​ലി കെ​ട്ടി​യ​വ​രും നി​രാ​ശ​യി​ൽ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും കൃ​ഷി​ സം​ര​ക്ഷി​ക്കു​ന്ന​തി​ന്  സം​ര​ക്ഷ​ണ​വേ​ലി കെട്ടിയവര്‍ നി​രാ​ശ​യി​ലാ​ണ്. ത​ക​ര​പാ​ട്ട കൊ​ണ്ടു കെ​ട്ടി​യ വേ​ലി പൂ​ർ​ണ​മാ​യി പ​ന്നി ത​ക​ർ​ത്തു​കഴിഞ്ഞു. മാ​ത്ര​മ​ല്ല ഇ​തി​ന്റെ നിർമാണത്തിനുവേണ്ടി കൃ​ഷി​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചിരുന്ന ധ​ന​സ​ഹാ​യം പ​കു​തി​യാ​ളു​ക​ൾ​ക്കും ഇതുവരെ ല​ഭി​ച്ചി​ട്ടുമില്ല.​ പണവും കൃഷിയും ഒരുപോലെ കര്‍ഷകര്‍ക്ക് നഷ്ടപ്പെട്ടു. കൃ​ഷി​യു​ടെ സം​ര​ക്ഷ​ണ​ത്തി​നു നിര്‍മ്മിക്കുന്ന ത​ക​ര​വേ​ലി​യു​ടെ നി​ർ​മാ​ണ​ച്ചെ​ല​വി​ന്റെ  പ​കു​തിതുക  കൃ​ഷി​വ​കു​പ്പ് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. ഇ​തി​നാ​യി കൃ​ഷി​ഭ​വ​നു​ക​ൾ ക​യ​റി​യി​റ​ങ്ങി അ​പേ​ക്ഷ ന​ൽ​കി​യ​വ​ർ​ക്ക്  നിരാ​ശ​യാ​യിരുന്നു ഫ​ലം.

ജി​ല്ല​യി​ൽ കോ​ന്നി, പ​റ​ക്കോ​ട് ബ്ലോ​ക്കു​ക​ളി​ലാ​ണ് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം തേ​ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന് സാ​ങ്കേ​തി​കാ​നു​മ​തി ന​ഷ്ട​മാ​യെ​ന്ന് പ​റ​യു​ന്നു. ഇ​തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ൽ കൃ​ഷി ഓ​ഫീ​സ​ർ​മാ​രും വിമുഖ​ത കാ​ട്ടി.‌ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ര​ക്ഷ​നേ​ടാ​ൻ വേ​ലി സ​ഹാ​യ​മ​ല്ലെ​ന്ന് അ​ന്നു​ത​ന്നെ ക​ർ​ഷ​ക​ർ പറഞ്ഞതാ​ണ്. സ്വ​ന്തം പ​ണം മു​ട​ക്കി വേ​ലി നി​ർ​മി​ച്ച​വ​ർ​ക്കു കൃ​ഷി സം​ര​ക്ഷി​ക്കാ​നു​മാ​യി​ല്ല. ത​ക​ര​വേ​ലി തകർത്താ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.‌

വാ​യ്പ​യെ​ടു​ത്താ​ണ് പ​ല​രും വേ​ലി നി​ർ​മി​ച്ച​ത്. കൃ​ഷി​യി​ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി ന​ട​ത്തി​യ​വ​ർ സംരക്ഷണ​വേ​ലി നി​ർ​മി​ക്കാ​ൻ ന​ല്ലൊ​രു തു​ക ചെ​ല​വ​ഴി​ച്ചു. ‌ ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത​ട​ക്കം കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ച കൃ​ഷി​വ​കു​പ്പ് പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു കർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ  സ​ഹാ​യ​ത്തോ​ടെ​യാണ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെയ്ത​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ ഉത്തരവാദിത്വങ്ങൾ ശരിയായി നിറവേറ്റണം ; ഗാന്ധിദർശൻ വേദി പത്തനംതിട്ട ജില്ല...

0
പത്തനംതിട്ട : അടിസ്ഥാന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിൽ നിന്ന് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ...

ഇന്ത്യൻ ഹാജിമാർക്ക് ഇത്തവണ ഹറമൈൻ ട്രെയിൻ സേവനം

0
ജിദ്ദ: ഇന്ത്യൻ ഹാജിമാർക്ക് ഇത്തവണ ഹറമൈൻ ട്രെയിൻ സേവനം ലഭ്യമാക്കുമെന്ന് ജിദ്ദ...

പേരുവാലിയിൽ മരം ഒടിഞ്ഞു ; തിരിഞ്ഞുനോക്കാതെ ഫയർ ഫോഴ്‌സും വനപാലകരും

0
കോന്നി : കനത്ത മഴയെ തുടർന്ന് തണ്ണിത്തോട് റോഡ് പേരുവാലിയിൽ വട്ട...

തദ്ദേശ തെരഞ്ഞെടുപ്പ് : കരട് വോട്ടര്‍പട്ടിക ജൂണ്‍ 6ന് ; അന്തിമ പട്ടിക ജൂലൈ...

0
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയുടെ കരട് ജൂണ്‍ 6ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന...