Wednesday, June 26, 2024 7:32 pm

തൃശൂര്‍ കോര്‍പ്പറേഷനില്‍ ഇടതുഭരണം ; കോണ്‍ഗ്രസ്​ വിമതന്‍ എം.കെ വര്‍ഗീസ് മേയര്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്​ വിമതന്‍ എം.കെ വര്‍ഗീസിനെ മേയറാക്കാന്‍ ധാരണ. ആദ്യത്തെ രണ്ട്​ വര്‍ഷം മേയര്‍ സ്ഥാനം വര്‍ഗീസിന്​ നല്‍കും. മന്ത്രി എ.സി മൊയ്​തീനുമായുളള ചര്‍ച്ചക്കൊടുവിലാണ്​ തീരുമാനം.

ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകിട്ടുണ്ടാവും. അഞ്ച്​ വര്‍ഷവും മേയര്‍ പദവി വേണമെന്നായിരുന്നു എം.കെ വര്‍ഗീസിന്റെ  ആവശ്യം. എന്നാല്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ രണ്ട് ​വര്‍ഷം മേയര്‍ പദം നല്‍കാമെന്ന്​ സി.പി.എം അറിയിച്ചു. എം.കെ വര്‍ഗീസ്​ ഇത്​ അംഗീകരിക്കുകയായിരുന്നു.

55 അംഗങ്ങളുള്ള തൃശൂര്‍ കോര്‍പ്പറേഷനില്‍ 24 ​സീറ്റുകളില്‍ എല്‍.ഡി.എഫ്​ ജയിച്ചപ്പോള്‍ 23 ഇടത്തായിരുന്നു യു.ഡി.എഫ്​ വിജയം. ആറ്​ സീറ്റുകള്‍ ബി.ജെ.പിയും നേടി. ഇതോടെയാണ്​ ഭരണത്തിനായി ഇരു കക്ഷികള്‍ക്കും കോണ്‍ഗ്രസ്​ വിമതന്റെ  പിന്തുണ ആവശ്യമായി വന്നത്​. തെരഞ്ഞെടുപ്പ്​ ഫലം വന്നപ്പോള്‍ തന്നെ ഇടതുമുന്നണിയെ പിന്തുണക്കുമെന്ന്​ വര്‍ഗീസ്​ അറിയിച്ചിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തമിഴ്‌നാട്‌ വ്യാജ മദ്യ ദുരന്തം : എടപ്പാടിക്കും അണ്ണാ ഡി.എം.കെ എം.എൽ.എമാർക്കും സസ്പെൻഷൻ

0
ചെന്നൈ: പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിക്കും  എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർക്കും  തമിഴ്നാട് നിയമസഭയിൽ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; രണ്ടു പേർ റിമാൻഡിൽ

0
പാറ്റ്ന: നീറ്റ്-യു.ജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച കേസിൽ രണ്ടു പേരെ പാറ്റ്ന...

ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശുമാംസം കണ്ടെത്തി – കൊലവിളിയുമായി പ്രാദേശിക ബി.ജെ.പി...

0
ന്യൂഡൽഹി: ഡൽഹിയിലെ സംഘം വിഹാറിൽ ക്ഷേത്ര പരിസരത്ത് പശു മാംസം കണ്ടെന്ന...

വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

0
മംഗളൂരു: ശക്തമായ മഴയെ തുടർന്ന് വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ...