Wednesday, May 22, 2024 11:42 am

കുഞ്ഞിനെ മാറ്റിയെന്ന് സമ്മതിച്ചിട്ടും ജയചന്ദ്രനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ സിപിഎമ്മില്‍ അതൃപ്തി

For full experience, Download our mobile application:
Get it on Google Play

പേരൂര്‍ക്കട : അനുപമയുടെ കുഞ്ഞിനെ മാറ്റിയെന്ന് സമ്മതിച്ചിട്ടും അച്ഛന്‍ ജയചന്ദ്രനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ സിപിഎമ്മില്‍ അതൃപ്തി കടുക്കുന്നു. സിപിഎം സംസ്ഥാന നേതൃത്വംതന്നെ നിലപാട് വ്യക്തമാക്കിയിട്ടും കേസില്‍ പ്രതികളായ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ പ്രാദേശിക നേതൃത്വം നടപടിയെടുക്കാത്തതില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കുഞ്ഞിനെ നിയമവിരുദ്ധമായി ദത്തുനല്‍കിയെന്ന അനുപമയുടെ പരാതിയില്‍ പോലീസ് എടുത്ത കേസിലെ ആറു പ്രതികളില്‍ അഞ്ചുപേരും സിപിഎം അംഗങ്ങളാണ്.

വിമര്‍ശനം കടുത്തതോടെ ജയചന്ദ്രനും ഭാര്യ സ്മിത ജെയിംസിനുമെതിരെ ഉടന്‍ നടപടിയെടുക്കാന്‍ സിപിഎം നീക്കം തുടങ്ങി. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ പേരൂര്‍ക്കട ലോക്കല്‍കമ്മിറ്റിയംഗം. അമ്മ സ്മിത ജെയിംസ് പേരൂര്‍ക്കട എ ബ്രാഞ്ച് അംഗം. ബന്ധുവും കോര്‍പറേഷന്‍ മുന്‍കൗണ്‍സിലറുമായ അനില്‍കുമാര്‍ പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയംഗം. ജയചന്ദ്രനെ സഹായിച്ച രമേശന്‍ അമ്പലമുക്ക് ബ്രാഞ്ച് അംഗം. ആരോടും ഇതുവരെ പാര്‍ട്ടി വിശദീകരണംപോലും തേടിയിട്ടില്ല. വിവാദം കത്തിനില്‍ക്കെ, വെള്ളിയാഴ്ച നടന്ന പേരൂര്‍ക്കട ലോക്കല്‍ സമ്മേളനത്തില്‍ ജയചന്ദ്രനെയും അനില്‍കുമാറിനെയും വീണ്ടും ലോക്കല്‍ കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.

ഇന്നലെ ചേര്‍ന്ന സിപിഎം കരകുളം ലോക്കല്‍ സമ്മേളനത്തില്‍ പ്രശ്നത്തില്‍ പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണുയര്‍ന്നത്. പേരൂര്‍ക്കട ഏരിയ സെക്രട്ടറി രാജലാലിനെയും സമ്മേളനത്തില്‍ സംസാരിച്ച അംഗങ്ങള്‍ കടന്നാക്രമിച്ചു. പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ പ്രാദേശിക നേതൃത്വം ദയനീയമായി പരാജയപ്പെട്ടെന്നാണ് പൊതുവികാരം. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനും സര്‍ക്കാരിനും പ്രശ്നത്തില്‍ അനുപമയ്ക്കൊപ്പമാണെന്ന് പരസ്യ നിലപാടെടുക്കുകയും ചെയ്യേണ്ടി വന്നതോടെ മുഖം രക്ഷിക്കാന്‍ ജില്ലാ നേതൃത്വം ഇടപെട്ട് ശ്രമം തുടങ്ങി. ഏരിയ, ലോക്കല്‍ കമ്മറ്റികള്‍ ചേര്‍ന്ന് പ്രശ്നം ചര്‍ച്ച ചെയ്യും. ജയചന്ദ്രന്‍ ചെയ്ത കാര്യം പരസ്യമായി പറഞ്ഞ സാഹചര്യത്തില്‍ വിശദീകരണം പോലും തേടാതെ നടപടിയെടുക്കാനാകും. മറ്റുള്ളവരോട് വിശദീകരണം തേടിയ ശേഷമാകും തുടര്‍ നടപടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിപ്പാടിൽ തീപിടുത്തം ; കട പൂർണമായി കത്തി നശിച്ചു, വൻ നാശനഷ്ടം

0
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റലുണ്ടായ തീപിടുത്തത്തിൽ കട കത്തി നശിച്ചു. ദേശീയപാതക്കരുകിൽ കരുവാറ്റ...

പ്ര​ണ​യം എ​തി​ര്‍​ത്തതിൽ പക ; പെ​ണ്‍​കു​ട്ടി പി​താ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി, സ​ഹോ​ദ​ര​നെ ചു​റ്റി​ക​യ​യ്ക്ക​ടി​ച്ചു

0
ല​ക്‌​നോ: പ്ര​ണ​യം എ​തി​ര്‍​ത്ത പി​താ​വി​നെ കാ​മു​ക​ന്‍റെ സ​ഹാ​യ​ത്തോ​ടെ 17 കാ​രി കൊ​ല​പ്പെ​ടു​ത്തി....

ആഡംബര കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവം : കൗമാരക്കാരന് ജാമ്യം നൽകിയതില്‍...

0
ന്യൂഡൽഹി: പുണെയിൽ ആഡംബര കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ കാറോടിച്ച...

അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് 16 മാസമാണ് ജയിലിലടച്ചത് ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

0
ഡൽഹി: അടിയാന്താവസ്ഥ കാലത്ത് ഇന്ദിരയുടെ ഭരണകൂടം തന്നോട് കാണിച്ച അനീതികൾ എണ്ണിപ്പറഞ്ഞ്...