ടി 20 ലോകകപ്പ് ; വിരാട് കോലി – ബാബര്‍ അസം നേര്‍ക്കുനേര്‍ ; ചില റെക്കോഡുകളിങ്ങനെ

For full experience, Download our mobile application:
Get it on Google Play

ദുബായ് : ടി 20 ലോകകപ്പില്‍  ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം ആധുനിക ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ ബാറ്റര്‍മാരുടെ മാറ്റുരയ്ക്കല്‍ കൂടിയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെയും പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റേയും. ബാറ്റിലും വാക്കിലും ഉറപ്പുള്ള നായകന്‍മാര്‍. ക്രീസിലുറച്ചാല്‍ ഒന്നാന്തരം ഷോട്ടുകളുമായി ബൗളര്‍മാര്‍ക്കുമേല്‍ പടര്‍ന്നുകയറുന്നവര്‍. ട്വന്റി 20 യിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് കോലി. 90 കളിയില്‍ 3159 റണ്‍സ്. ട്വന്റി 20യില്‍ 3000 റണ്‍സ് പിന്നിടുന്ന ആദ്യബാറ്ററും ഇന്ത്യന്‍ നായകന്‍. 52.65 ബാറ്റിംഗ് ശരാശരിയുള്ള കോലിയാണ് ട്വന്റി 20 യില്‍ അന്‍പത് റണ്‍സിലേറെ ബാറ്റിംഗ് ശരാശരിയുള്ള ഏകതാരം.

അസം 61 ട്വന്റി 20 യില്‍ 2204 റണ്‍സാണ് സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. 2018ന് ശേഷം ട്വന്റി 20 യില്‍ ബാബര്‍ അസമിനേക്കാള്‍ റണ്‍സ് നേടിയൊരു ബാറ്ററില്ല. 1173 റണ്‍സ്. രണ്ടാമന്‍ കോലി. 993 റണ്‍സ്. ട്വന്റിയില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം റണ്‍സ് പിന്നിട്ടതും പാക് നായകനാണ്. റണ്‍സ് പിന്തുടരുമ്പോള്‍ പുറത്തെടുക്കുന്ന മികവാണ് കോലിയെയും ബാബറിനെയും മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ 45 കളിയില്‍ ഇന്ത്യ 29 ല്‍ ജയിച്ചപ്പോള്‍ ബാബറിന്റെ നേതൃത്വത്തില്‍ 28 മത്സരങ്ങള്‍ക്കിറങ്ങിയ പാകിസ്ഥാന്‍ 15ലും ജയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...