Wednesday, May 1, 2024 4:23 am

കിറ്റക്‌സില്‍ വിശദമായ പരിശോധനക്ക് സംസ്ഥാന സർക്കാർ നീക്കം ; കമ്മീഷണർക്ക് ചുമതല നൽകി മന്ത്രി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എറണാകുളം കിഴക്കമ്പലത്തെ കിറ്റക്‌സില്‍ വിശദമായ പരിശോധനക്ക് സംസ്ഥാന സര്‍ക്കാര്‍ നീക്കം. കിറ്റക്‌സില്‍ തൊഴില്‍ വകുപ്പ് വിശദമായ പരിശോധന നടത്തുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. ഇതിനായി കമ്മീഷണറെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ക്രിസ്തുമസ് ദിനത്തിലുണ്ടായ അതിക്രമങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് തൊഴില്‍ വകുപ്പ് കിറ്റക്‌സിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം ആവശ്യമെങ്കില്‍ പരിശോധന നടത്തുമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ക്രിസ്തുമസ് ആഘോഷത്തിന്റെ പേരില്‍ കിറ്റക്‌സിലെ അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ 162 അതിഥി തൊഴിലാളികളുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ രണ്ട് ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസും അറസ്റ്റും. പ്രതികള്‍ 12ലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടാക്കി എന്നും പോലീസ് പറയുന്നു.

പോലീസ് വാഹനങ്ങള്‍ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂര്‍ എ എസ് പിയുടെ നേതൃത്വത്തില്‍ പത്തൊന്‍പതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ദൃശ്യങ്ങള്‍, സംഭവം നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികളുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചൈനയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് റിപ്പോർട്ടുകൾ

0
ബെയ്ജിങ്: ചൈനയിൽ കടുത്ത സാമ്പത്തിക മാന്ദ്യമുണ്ടെന്ന് ഒടുവിൽ തുറന്നുസമ്മതിച്ച് രാജ്യം ഭരിക്കുന്ന...

മെയ് 1 ഇന്ന് ലോക തൊഴിലാളി ദിനം

0
ഇന്ന് ലോക തൊഴിലാളി ദിനമായിട്ട് നാം ആഘോഷിക്കുകയാണ്. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച്...

കടുത്ത വേനലിലും ജോലി ചെയ്യുന്ന ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: കടുത്ത വേനലിലും ഏറെ പ്രതിസന്ധികൾക്കിടയിലും ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാരെ...

ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ച കേസിൽ വനിത പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്

0
ചെന്നൈ: തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച്...