Tuesday, May 7, 2024 10:54 am

വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ് കാരണം യാത്ര മുടങ്ങിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ് കാരണം യാത്ര മുടങ്ങിയതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി നീന വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെയാണ് അധിക‍ൃതർക്ക് പരാതി നൽകിയത്. കോഴിക്കോട് പാവങ്ങാട് സ്വദേശിയായ നീന വെള്ളിയാഴ്ചയാണ് അടിയന്തര ആവശ്യത്തിനായി ദുബായിലുള്ള മകളുടെ അടുത്തേക്ക് പോകാനായി ടിക്കറ്റ് ബുക്ക് ചെയ്തത്. ആർടിപിസിആർ പരിശോധനയടക്കം നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയാണ് വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. രണ്ട് ഡോസ് വാക്സീനും നേരത്തെ എടുത്തതാണ്. എന്നാല്‍ വിമാനത്താവളത്തില്‍വച്ച് സ്വകാര്യ ലാബ് നടത്തിയ റാപിഡ് ആർടിപിസിആർ പരിശോധനയില്‍ പോസിറ്റീവെന്ന് ഫലം വന്നു.

എന്നാല്‍ യാതൊരു ലക്ഷണങ്ങളുമില്ലാത്ത തനിക്ക് രോഗമില്ലെന്നും രണ്ടാമതും പരിശോധിക്കണമെന്നും അപ്പോൾ തന്നെ ആവശ്യപ്പെട്ടെങ്കിലും ലാബ് അധികൃതർ അനുവദിച്ചില്ല. ഇതോടെ യാത്ര മുടങ്ങി. എന്നാല്‍ തിരിച്ച് നാട്ടിലെത്തി ഇതേ ലാബിന്‍റെ തൊണ്ടയാട് ബ്രാഞ്ചിലെത്തി റാപ്പി‍ഡ് ആർടിപിസിആർ പരിശോധന തന്നെ നടത്തി. ഫലം നെഗറ്റീവ്. തെറ്റായ പരിശോധനാഫലം കാരണം യാത്ര മുടങ്ങിയെന്ന് മാത്രമല്ല വിസയും ടിക്കറ്റുമടക്കം അരലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായെന്നും എയർപോർട്ടില്‍ നിന്നും അപമാനം സഹിക്കേണ്ടി വന്നെന്നുമാണ് നീനയുടെ പരാതി.

പരിശോധന നടത്തിയ സ്വകാര്യ ലാബിനെതിരെ വ്യോമയാന മന്ത്രാലയത്തിനാണ് നീന പരാതി നല്‍കിയത്. എന്നാല്‍ ശരീരത്തിലെ വൈറസിന്‍റെ അളവിലെ ഏറ്റക്കുറച്ചിലുകളനുസരിച്ച് മണിക്കൂറുകളുടെ ഇടവേളകളില്‍ വ്യത്യസ്ത ഫലം ലഭിക്കാറുണ്ടെന്നും തങ്ങളുടെ ഭാഗത്ത് വീഴച്ചയില്ലെന്നുമാണ് സ്വകാര്യ ലാബ് അധികൃതരുടെ വിശദീകരണം. അതേസമയം നിരവധിപേർ സമാന പരാതി ഉന്നയിക്കുന്നുണ്ടെന്നും ലാബ് അധികൃതർ സമ്മതിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

106 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഹൂച്ച് വിഷമദ്യ ദുരന്തം : കോടതി മെയ്...

0
മുംബൈ: 2015-ലെ മാൽവാനി ഹൂച്ച് ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല്...

ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയാഘോഷം ; ഗുരുവന്ദനവും സന്യാസിസംഗമവും നടത്തി

0
വള്ളികുന്നം : വിദ്യാധിരാജ ഇന്റർനാഷണലിന്റെ ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വിദ്യാധിരാജപുരത്ത്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; രണ്ടിടത്ത് അട്ടിമറി സാധ്യത, വിലയിരുത്തലുമായി ബിജെപി നേതൃത്വം

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന...

തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു

0
തിരുവല്ല : പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്...