Sunday, April 28, 2024 5:55 am

സിൽവർ ലൈൻ ബഫർ സോൺ ; നിലപാട് തിരുത്തി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സിൽവർ ലൈൻ ബഫർ സോൺ വിഷയത്തിൽ മന്ത്രി സജി ചെറിയാൻ നിലപാട് തിരുത്തി. ബഫർ സോണുണ്ടെന്ന് പാർട്ടി സെക്രട്ടറി പറഞ്ഞത് അം​ഗീകരിക്കുകയാണെന്നും ഇക്കാര്യത്തിൽ തന്റെ ഭാ​ഗത്തു നിന്നാണ് തെറ്റ് പറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണുണ്ടാകുമെന്നും ഈ വിഷയത്തിൽ കെ റെയിൽ എം.ഡി പറഞ്ഞതാണ് വസ്തുതയെന്നും ചൂണ്ടിക്കാട്ടി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രം​ഗത്തെത്തിയതോടെയാണ് സജി ചെറിയാൻ നിലപാട് തിരുത്തിയത്. നേരത്തേ ബഫർ സോണുണ്ടാകില്ലെന്ന പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ രം​ഗത്തെത്തിയത് വിവാദമായിരുന്നു. സിൽവർ ലൈനുവേണ്ടി ബലം പ്രയോ​ഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ലെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ജനങ്ങളുമായി ചർച്ച നടത്താൻ തയ്യാറാണ്. ബി.ജെ.പി-കോൺ​ഗ്രസ് സമാന്തര സമരത്തെ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ വിഷയത്തിൽ സ്വകാര്യ അന്യായവുമായി നാട്ടുകാർ കോടതിയിയെ സമീപിക്കാനൊരുങ്ങുകയാണ്. സർവേ നടത്താനെത്തിയ ഉദ്യോ​ഗസ്ഥരെ എതിർ കക്ഷിയാക്കി കേസ് നൽകും. കോഴിക്കോട് കോടതിയിൽ വീട്ടുകാർ പ്രത്യേകമായി പരാതി നൽകും. ഉദ്യോ​ഗസ്ഥരുടെ പേരുകൾ സഹിതം കേസ് നൽകുമെന്നാണ് സമര സമിതി നേതാക്കൾ വ്യക്തമാക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയാകും. പ്രതിഷേധം ശക്തമാകുന്നതും പ്രതിപക്ഷം സില്‍വര്‍ലൈന്‍ വലിയ രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതും മന്ത്രിസഭാ യോഗം ഇന്ന് വിശദമായി ചര്‍ച്ച ചെയ്യും. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ വ്യാപകമായ പ്രചാരണം നടത്താന്‍ നേരത്തെ സിപിഐഎം തീരുമാനിച്ചിരുന്നു. പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് സര്‍ക്കാര്‍ ഇതിനോടകം നിലപാടെടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇനി എങ്ങനെ മുന്നോട്ടുപോകണമെന്നത് സംബന്ധിച്ച തീരുമാനങ്ങളാകും ഇന്ന് കൈക്കൊള്ളുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മെഡിക്കൽ വിദ്യാർഥികൾക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ; സർവേ നടത്താൻ തീരുമാനവുമായി മെഡിക്കൽ കമ്മിഷൻ

0
ഡൽഹി: മെഡിക്കൽ വിദ്യാർഥികൾക്കിടയിലെ വിഷാദവും ആത്മഹത്യയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ വിദ്യാർഥികളിലും...

കൊച്ചിയിൽ വീണ്ടും വൻ ലഹരി വേട്ട ; ആറ് കോടിയുടെ കൊക്കയ്നുമായി കെനിയൻ പൗരൻ...

0
കൊച്ചി: കൊച്ചിയിൽ വൻ ലഹരി വേട്ട. നെടുമ്പാശ്ശേരി വിമാനതാവളത്തിൽ 6 കോടിയുടെ...

ഞാൻ ഭാഗ്യവാനാണ്…; ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ സുന്ദർ പിച്ചൈ

0
ലണ്ടൻ: ഗൂഗിളിൽ രണ്ടുപതിറ്റാണ്ട് തികച്ച് ആൽഫബെറ്റ് സി.ഇ.ഒ.യും ഇന്ത്യൻ വംശജനുമായ സുന്ദർ...

പുനലൂർ-ചെങ്കോട്ട പുതിയ റെയിൽ പാത ; പരിശോധനകൾ നടത്തി ഉദ്യോഗസ്ഥർ

0
പുനലൂർ: വൈദ്യുതീകരണ ജോലികൾ പുരോഗമിച്ച് വരുന്ന പുനലൂർ-ചെങ്കോട്ട റെയിൽവേ പാതയിൽ ദക്ഷിണ...