Saturday, April 27, 2024 11:34 am

ഡ്യൂട്ടി സമയത്ത് ഡോക്ടര്‍മാരും നഴ്സുമാരും വിനോദ യാത്ര പോയി ; സംഭവത്തില്‍ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ഈറോഡ് : ഡ്യൂട്ടി സമയത്ത് വിനോദ യാത്ര പോയി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും. ഡോക്ടര്‍ക്ക് പകരം ആശുപത്രിയിലെത്തിയ രോഗിക്ക് ചികിത്സ നടത്തിയത് മകനും. സംഭവത്തില്‍ നാല് പേര്‍ക്ക് സസ്പെന്‍ഷന്‍. ഗോപിചെട്ടിപ്പാളയം കൗവുന്തംപാടി സര്‍ക്കാര്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ ദിനകര്‍ (57), വനിതാ ഡോക്ടര്‍ ഷണ്മുഖവടിവ് (32) എന്നിവരെയും രണ്ട് നഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ഡോക്ടര്‍ക്കു പകരം ചികിത്സ നടത്തിയ മകന്‍ അശ്വിന് (29) എതിരെ കേസെടുത്തിട്ടുണ്ട്. ഇയാള്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറാണ്.

ഡ്യൂട്ടി സമയത്ത് ഡോ.ദിനകര്‍ വനിതാ ഡോക്ടര്‍ക്കും നഴ്സുമാര്‍ക്കുമൊപ്പം ഹൊഗനക്കല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ പോയെന്നാണ് കളക്ടര്‍ക്ക് പരാതി ലഭിച്ചത്. ഞായറാഴ്ച വൈകിട്ട് വയറുവേദനയുമായി ആശുപത്രിയിലെത്തിയ രോഗി മുതിര്‍ന്ന ഡോക്ടറെയും അദ്ദേഹം അവധിയാണെങ്കില്‍ ഉണ്ടാവേണ്ട വനിതാ ഡോക്ടറെയും കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് വിവരമറിഞ്ഞത്. രോഗിയുടെ പരാതിയില്‍ ജില്ലാ ആരോഗ്യവകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നാലുപേരും ഡ്യൂട്ടി സമയത്ത് വിനോദയാത്ര പോയതായി തെളിവു ലഭിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇ.പി- ജാവദേക്കർ കൂടിക്കാഴ്ച പാർട്ടി ചർച്ച ചെയ്യുമെന്ന് തോമസ് ഐസക്

0
തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ഉള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂട്ടിക്കാഴ്ച...

എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശന കവാടത്തിന്‍റെ പുനർനിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു

0
മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്‍റെ പ്രവേശന കവാടത്തിന്‍റെ പുനർനിർമ്മാണത്തിനായി ഇറക്കിയ...

ടോക്കൺ ഡിസ്പ്ളേ സംവിധാനം പ്രവര്‍ത്തന രഹിതം ; അടൂർ ജനറൽ ആശുപത്രിയിൽ കാത്ത് നിന്ന്...

0
അടൂർ : ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗങ്ങളിൽ രോഗികൾ കാത്തുനിന്ന് വലയുന്നു....

റിഫ്ലക്ടർ തൂണുകൾ സ്ഥാപിച്ചതിന് പിന്നാലെ റോഡിന് വീതികുറഞ്ഞെന്ന് പരാതി

0
പത്തനംതിട്ട : പത്തനംതിട്ട - താഴൂർകടവ് റോഡിൽ അഴൂർ ഭാഗത്തായി സ്ഥാപിച്ച...