കൊച്ചി: ബൈക്കിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നു പിടിച്ച യുവാവ് പോലീസ് പിടിയിൽ. മാറാടി സ്വദേശി നസീബാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 16 നാണ് വടയാർ മുട്ടുങ്കൽ റോഡിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി പ്രതി നസീബ് കടന്നുപിടിച്ചത്.
പെണ്‍കുട്ടികള്‍ കുതറി മാറി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.കടുത്തുരുത്തി വൈക്കം മേഖലകളിൽ ഇയാൾ നിരവധി കുട്ടികളെ ശല്യം ചെയ്തിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് തലയോലപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇയാളെ മൂവാറ്റുപുഴയിൽനിന്ന് പിടികൂടിയത്. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ നസീബിനെ റിമാന്‍ഡ് ചെയ്തു.