Friday, April 19, 2024 12:42 pm

ഷാബാ ഷെരീഫ് കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മൈസൂര്‍ : പാരമ്പര്യ നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശപ്രകാരം മൈസൂരില്‍ നിന്നും വൈദ്യനെ തട്ടിക്കൊണ്ടുവന്ന സംഘത്തിലെ അംഗമായ ചന്തക്കുന്ന് ചാരംകുളം സ്വദേശിയായ കാപ്പുമുഖത്ത് അബ്ദുള്‍ വാഹിദിനെയാണ് (26) നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

Lok Sabha Elections 2024 - Kerala

മുഖ്യ പ്രതി ഷൈബിന്‍ അറസ്റ്റിലായതറിഞ്ഞ് ഒളിവില്‍ പോയ റിട്ടയേഡ് എസ്.ഐ സുന്ദരന്‍ സുകുമാരന്‍ ഉള്‍പ്പെടെ ആറ് പ്രതികളില്‍ മൂന്ന് പേരെ കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച്‌ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വാഹിദിന്റെ പങ്ക് വെളിവായത്. ഓട്ടോറിക്ഷ ഡ്രൈവറായ വാഹിദ് എറണാകുളത്ത് വച്ച്‌ പിടിയിലായ അജ്മലിന്റെ അടുത്ത സുഹൃത്താണ്. അജ്മല്‍ വഴിയാണ് വാഹിദ് ഷൈബിനെ പരിചയപ്പെട്ടത്. കൃത്യത്തില്‍ പങ്ക് ചേര്‍ന്നാല്‍ പണവും, ഗള്‍ഫിലെ കമ്പനിയില്‍ മികച്ച ജോലിയും ഷൈബിന്‍ വാഗ്ദാനം ചെയ്തിരുന്നതായി പ്രതി പറഞ്ഞു.

2019 ആഗസ്റ്റ് ഒന്നിനാണ് ഷാബാ ഷരീഫിനെ മൈസുരുവില്‍ നിന്നും തട്ടിക്കൊണ്ട് വന്ന് ഷൈബിന്റെ നിലമ്പൂരിലെ മുക്കട്ടയിലുള്ള വീട്ടില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നത്. തട്ടിക്കൊണ്ട് വരാന്‍ ഉപയോഗിച്ച മാരുതി ഈക്കോ വാനും പ്രതിയായ അജ്മലിന്റെ പേരിലാണ് ഷൈബിന്റെ നിര്‍ദേശ പ്രകാരം നിലമ്പൂരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും കണ്ടെത്തി. ഈ വാഹനം പിന്നീട് വിറ്റൊഴിവാക്കി. കൃത്യത്തിന് ശേഷം ഷൈബിന്റെ ബന്ധുവായ ഇപ്പോഴും ഒളിവില്‍ കഴിയുന്ന കൈപ്പഞ്ചേരി ഫാസില്‍ മുഖേന വന്‍തുക പാരിതോഷികം ലഭിച്ചതായും വാഹിദ് സമ്മതിച്ചു.

ഇതോടെ കേസില്‍ എട്ട് പേര്‍ അറസ്റ്റിലായി. ഇവര്‍ക്ക് പുറമെ പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായിച്ച മറ്റ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ പ്രതികളായ ഷൈബിന്റെ ബന്ധു കൈപ്പഞ്ചേരി ഫാസില്‍, പൊരി ഷമീം എന്നിവരെക്കൂടി ഇനി പിടികൂടാനുണ്ട്. ഇവര്‍ ഒളിവിലാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കേസില്‍ പിടിയിലായവര്‍ ഷൈബിന്‍ അഷറഫിന്റെ നിര്‍ദ്ദേശപ്രകാരം ഗള്‍ഫില്‍ രണ്ട് കൊലപാതകങ്ങള്‍ നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്ന മലയമ്മ സ്വദേശി ഹാരിസിന്റേയും മാനേജരായ യുവതിയുടെയും മരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലവേദി കുട്ടിക്കൂട്ടം ക്യാമ്പ് കുളനട ആരോഗ്യനികേതനിൽ നടക്കും

0
കുളനട : പുതുവാക്കൽ ഗ്രാമീണവായനശാല ബാലവേദി കുട്ടിക്കൂട്ടം ക്യാമ്പ് മേയ് മൂന്ന്‌,...

വ്യാപാരിയെ കടയിൽക്കയറി ലഹരി സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

0
താമരശ്ശേരി: കുടുക്കിലുമ്മാരത്ത് മാഫിയാസംഘത്തിന്റെ അഴിഞ്ഞാട്ടം. സംസ്ഥാനപാതയോരത്തെ കടയിൽക്കയറി വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ലഹരിവിപണനസംഘത്തിൽപ്പെട്ടവർ...

മണിപ്പൂരിൽ പോളിങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം ; സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന്പേർക്ക്...

0
ഇംഫാൽ: മണിപ്പൂരിൽ പോളിങ് ബൂത്ത്‌ പിടിച്ചെടുക്കാൻ ശ്രമം. ഇംഫാൽ ഈസ്റ്റിൽ പോളിംങ്...

ജയിലിൽ ഇൻസുലിൻ നല്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ  ഡൽഹി കോടതിയെ സമീപിച്ചു

0
ന്യൂഡൽഹി : ജയിലിൽ ഇൻസുലിൻ നല്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ്...