കത്തെഴുതിയെങ്കില്‍ അത് ശരിയല്ല ; ജലീലിനെ തള്ളി എം.എം മണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമം ദിനപത്രത്തെ നിരോധിക്കാന്‍ കെ.ടി ജലീല്‍ കോണ്‍സുലേറ്റിന് കത്തെഴുതിയെങ്കില്‍ അത് ശരിയല്ലെന്ന് എം.എം മണി. കഴിഞ്ഞ മന്ത്രിസഭയോ പാര്‍ട്ടിയോ ഇക്കാര്യം അറിഞ്ഞിട്ടില്ല. വ്യത്യസ്ത ആശയങ്ങളുണ്ടെങ്കിലും പത്രമാധ്യമങ്ങള്‍ നിരോധിക്കുന്നതിനോടോ നടപടിയെടുക്കുന്നതിനോടോ യോജിപ്പില്ലെന്നും എം.എം മണി പ്രതികരിച്ചു. മാധ്യമം ദിനപത്രം ഗള്‍ഫ് മേഖലയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ടി ജലീല്‍ യു.എ.ഇ ഭരണാധികാരിക്ക് നേരിട്ട് കത്തയച്ചിരുന്നതായി സ്വപ്ന സുരേഷ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെ.ടി ജലീല്‍ മാധ്യമം ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണമുള്ളത്. എന്നാല്‍ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ താന്‍ കോണ്‍സുല്‍ ജനറലിന്റെ പിഎയ്ക്ക് വാട്‌സ്‌ആപ്പ് സന്ദേശം അയച്ചിരുന്നുവെന്നാണ് ഇതില്‍ ജലീലിന്റെ മറുപടി. അതല്ലാതെ യുഎഇ ഭരണാധികാരിക്ക് ഒരു കാലത്തും ഒരു കാര്യത്തിനും കത്തോ മെയിലോ അയച്ചിട്ടില്ലെന്നും ഇതിനായി തന്റെ അക്കൗണ്ട് പരിശോധിക്കാമെന്നും ജലീല്‍ പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടി കഴിഞ്ഞ് മടങ്ങിയ മധ്യവയസ്‌കന് നേരെ ആക്രമണം ; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മധ്യവയസ്‌കനെ സംഘം ചേർന്ന് ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മൂങ്ങോട്...

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണ് അപകടം ; പൈലറ്റ് മരിച്ചു

0
ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സ്വകാര്യ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ്...

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....