പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നു പിടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  ബൈക്കിലെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കടന്നു പിടിച്ച യുവാവ് പോലീസ് പിടിയിൽ.   മാറാടി സ്വദേശി നസീബാണ് തലയോലപ്പറമ്പ് പോലീസിന്റെ പിടിയിലായത്.  കഴിഞ്ഞ 16 നാണ് വടയാർ മുട്ടുങ്കൽ റോഡിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ വഴിയിൽ തടഞ്ഞു നിർത്തി പ്രതി നസീബ് കടന്നുപിടിച്ചത്.

പെണ്‍കുട്ടികള്‍ കുതറി മാറി ബഹളം വച്ചതിനെ തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.കടുത്തുരുത്തി വൈക്കം മേഖലകളിൽ ഇയാൾ നിരവധി കുട്ടികളെ ശല്യം ചെയ്തിരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.  പരാതിയെ തുടർന്ന് തലയോലപ്പറമ്പ് എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ്  ഇയാളെ മൂവാറ്റുപുഴയിൽനിന്ന് പിടികൂടിയത്. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ നസീബിനെ റിമാന്‍ഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...