Thursday, May 2, 2024 11:40 am

സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുകയില്‍ 800 കോടിയോളം ചിലവഴിക്കാതെ സര്‍ക്കാര്‍ നിധികാക്കുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനം മറ്റൊരു പ്രളയ സമാന സാഹചര്യം നേരിടുമ്പോള്‍ കഴിഞ്ഞ രണ്ട് പ്രളയകാലങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുജനങ്ങളില്‍ നിന്നും സാലറി ചലഞ്ചിലൂടെയും മറ്റും സമാഹരിച്ച 4912.45 കോടിയില്‍ ഇനിയും ചെലവിടാതെ 772.38 കോടി രൂപ.

ദുരന്ത സഹായമടക്കം നല്‍കാനുണ്ടെന്ന ഒട്ടേറെ പരാതികള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്രയും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ കിടക്കുന്നത്. 2018, 20​19 പ്രളയകാലത്ത് 31,​000 കോടിയുടെ നാശനഷ്ടം ഉണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. കെയര്‍ഹോം പദ്ധതിക്കായി സഹകരണവകുപ്പില്‍ നിന്ന് ലഭിച്ച 52.69 കോടി മാത്രമാണ് മുഴുവന്‍ ചെലവഴിച്ചത്. റീബില്‍ഡ് കേരളയ്ക്കുള്‍പ്പെടെയാണ് ദുരിതാശ്വാസനിധിയിലേക്ക് 2018 ജൂലായ് 27 മുതല്‍ 2020 മാര്‍ച്ച്‌ മൂന്നുവരെ ധനസഹായം സ്വീകരിച്ചത്.

റീബില്‍ഡ് കേരളയ്ക്കായി ലോക ബാങ്കില്‍ നിന്നടക്കം ധനസഹാവും തേടിയിരുന്നു. വാഗ്ദാനം ചെയ്ത 5000 കോടിയില്‍ ലോകബാങ്ക് ആദ്യഗഡുവായ 1780 കോടി നല്‍കി. എന്നാല്‍,​ ഇത് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ വകമാറ്റിയെന്ന പ്രതിപക്ഷ ആരോപണം നിയമസഭയെ ചൂടുപിടിപ്പിച്ചിരുന്നു. ഏറ്റെടുത്ത പദ്ധതികളുടെ പ്രോജക്‌ട് പൂര്‍ത്തീകരണ റിപ്പോര്‍ട്ട് കൈമാറുന്ന മുറയ്ക്ക് രണ്ടാം ഗഡു നല്‍കാമെന്ന് ലോകബാങ്ക് അറിയിച്ചിരുന്നു. റിപ്പോര്‍ട്ട് നല്‍കാത്തതിനാല്‍ തുക കിട്ടിയില്ല.

സമാഹരിച്ച തുക (കോടിയില്‍)
പൊതുജനം……………………………………………………………….230.93
സര്‍ക്കാര്‍ പൊതുസ്ഥാപനങ്ങള്‍, പെന്‍ഷന്‍കാര്‍………2,​865.4
ജീവനക്കാരുടെ സാലറി ചലഞ്ച്………………………………. 1,​229.89
ഉത്സവബത്ത……………………………………………………………… 117.69
സഹകരണവകുപ്പ്………………………………………………………. 52.69
മദ്യവില്പനയിലെ അധികനികുതി………………………………… 308.68
സംസ്ഥാന ദുരന്തനിവാരണ വിഹിതം………………………. 107.17
ആകെ………. 4912.45

ചെലവിട്ടത്(കോടിയില്‍)
സ്ഥലവും വീടും നഷ്ടപ്പെട്ടവര്‍ക്ക്………………………………. 2,​356.46
ഇത്തരക്കാര്‍ക്ക് ട്രഷറി അക്കൗണ്ടില്‍ നിന്ന് പ്രത്യേകം…………………………………..135.85
കുടുംബത്തിന് …………………………… (6200രൂപ വീതം)
അടിയന്തര സഹായം………………………………………………… 457.58
കുടുംബശ്രീ………………………………………………………………. 336.19
പുനര്‍ഗേഹം………………………………………………………………250
തദ്ദേശറോഡ് നിര്‍മ്മാണം………………………………………….224.34
കൃഷിവകുപ്പ് മുഖേന കര്‍ഷകര്‍ക്ക്……………………………… 85.6

സൗജന്യ കിറ്റ്…………………………………………………………….. 54.46
അരി…………………………………………………………………………… 9.4
കര്‍ഷകര്‍ക്ക്………………………………………………………………..54
കെയര്‍ഹോം പ്രോജക്‌ട്……………………………………………… 52.69
കെ.എസ്.എഫ്.ഇ ഷെല്‍ട്ടര്‍ഹോം………………………………35.99
സപ്ലൈകോ……………………………………………………………… 30.46
ചെറുകിട വ്യാപാരികള്‍ക്ക്………………………………………..20.96

മരിച്ചവരുടെ ആശ്രിതര്‍ക്കും കരാര്‍ എന്‍ജിനിയര്‍മാരുടെ ശമ്പളത്തിനും……………………… 20.28
വ്യാപാരി ക്ഷേമനിധി………………………………………………… 5.4
മരുന്ന്……………………………………………………………………… 2.87
ടെക്സ്റ്റ്ബുക്കുകളുടെ നഷ്ടത്തിന്……………………………..47ലക്ഷം
വീട് നഷ്ടപ്പെട്ടവര്‍ക്ക് അധികധനം…………………………….. 10ലക്ഷം
മത്സ്യബന്ധനവകുപ്പിന്……………………………………………. 7ലക്ഷം
ആകെ………. 4140.07

കസ്റ്റോഡിയന്‍
ധനസെക്രട്ടറി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിക്കുന്നത് ധനകാര്യ അഡി.ചീഫ് സെക്രട്ടറിയുടെ അനുമതിയോടെ. നടത്തിപ്പ്ചുമതല റവന്യു ദുരന്തനിവാരണ വകുപ്പിന്. ധനസെക്രട്ടറിയുടെ ഇഷ്ടത്തിനനുസരിച്ച്‌ തുക കൈകാര്യം ചെയ്യാനാവില്ല.
കൊവിഡിന് 100 കോടി അധികം ചെലവാക്കി
കൊവിഡ്കാല ദുരിതാശ്വാസത്തിന് ഈ മാസം അഞ്ചുവരെയുള്ള കണക്കില്‍ സമാഹരിച്ചതിനെക്കാള്‍ നൂറുകോടിയിലധികം ചെലവിട്ടു. സമാഹരിച്ചത് 831.67കോടി. ചെലവിട്ടത് 941.07കോടി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

0
ആലപ്പുഴ : കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച....

ഡൽഹി വനിതാ കമ്മീഷനിൽ കൂട്ടപിരിച്ചുവിടൽ ; ലഫ്റ്റനന്‍റ് ഗവർണർ പിരിച്ചുവിട്ടത് 223 ജീവനക്കാരെ

0
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ - സർക്കാർ പോര്. വനിതാ...

കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാർച്ചിനെ ട്രോളി സോഷ്യല്‍ മീഡിയ

0
ഡല്‍ഹി: സമ്പത്ത് പുനര്‍വിതരണം, സ്വത്ത് പിന്തുടര്‍ച്ചാ നികുതി എന്നിവയ്‌ക്കെതിരെ ഡൽഹിയിലെ കോണ്‍ഗ്രസ്...

വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി

0
പത്തനംതിട്ട :  വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി. ഈ വത്തിക്കാന്‍ സിറ്റി...