Thursday, May 2, 2024 5:25 pm

സമൂഹ മാധ്യമങ്ങള്‍ മുഖേന അധ്യാപകരെ ആവശ്യമുണ്ടെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സമൂഹ മാധ്യമങ്ങള്‍ മുഖേന അധ്യാപകരെ ആവശ്യമുണ്ടെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ തട്ടിപ്പുവീരന്‍ അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി പാനൂര്‍ പൂക്കം സ്വദേശി നൗഫല്‍ ഹമീദിനെ ആണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത തസ്തികകളിലേക്ക് ഒഴിവുണ്ടെന്ന്  പറഞ്ഞ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ വിവിധ പേരുകളില്‍ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കെന്നും പറഞ്ഞ് വഞ്ചിച്ചാണ് ഇയാള്‍ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്.

ഒഴിഞ്ഞ കെട്ടിടങ്ങള്‍ വാടകക്കെടുക്കാന്‍ ധാരണയുണ്ടാക്കി. അവിടെ സ്‌കൂള്‍ സംബന്ധിയായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സോഷ്യല്‍ മീഡിയയില്‍ അധ്യാപകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ വലയിലാക്കുന്നത്. കൂടുതലായും വനിതകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. വഴിക്കടവ് പുന്നക്കല്‍ എന്ന സ്ഥലത്ത് ഒലിവ് പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും എന്ന് പറഞ്ഞ് മരുത സ്വദേശിനിയായ അധ്യാപികയില്‍ നിന്നും നൗഫല്‍ 35000 രൂപ തട്ടിയെടുത്തിരുന്നു.

ചതി മനസിലാക്കിയ അധ്യാപിക പോലീസില്‍ പരാതി നല്‍കിയതോടെയാണ്‌ കുരുക്ക് വീണത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് ഇയാളുടെ തട്ടിപ്പ് മനസിലായി. തുടര്‍ന്ന് നൗഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് 50,000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കാരക്കോട് സ്വദേശിനിയായ യുവതിയും 35000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കമ്പളക്കല്ല് സ്വദേശിനിയായ യുവതിയും പരാതിയുമായി സ്റ്റേഷനില്‍ എത്തി. ഇവരുടെ പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തട്ടിപ്പിനിരയായ ആളുകള്‍ പോലീസുമായി ബന്ധപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ഉന്നയിക്കപ്പെടും എന്നതാണ് വഴിക്കടവ് പോലീസ് പ്രതീക്ഷിക്കുന്നത്.

35000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ  വിവിധയാളുകളില്‍ നിന്ന് ഇയാള്‍  പണം കൈപ്പറ്റിയതായി വിവരം കിട്ടിയിട്ടുണ്ട്. വഴിക്കടവ് പുന്നക്കലിലും മമ്പാട്  പന്തലിങ്ങലും ഒലിവ് പബ്ലിക് സ്‌കൂള്‍, കമ്പളക്കല്ലില്‍ ടാലന്‍റ്  പബ്ലിക് സ്‌കൂള്‍, മമ്പാട്  ഠാണയില്‍ മോഡേണ്‍ പബ്ലിക് സ്‌കൂള്‍, അമരമ്പലം കൂറ്റമ്പാറയില്‍ അല്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂള്‍, വണ്ടൂര്‍ ഏറിയാട് സഹ്‌റ പബ്ലിക് സ്‌കൂള്‍, തിരൂരങ്ങാടിയില്‍ ഫജര്‍ പബ്ലിക് സ്‌കൂള്‍, മോങ്ങത്ത് ഇസ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ സ്‌കൂളുകള്‍ ആരംഭിച്ച്‌ ആളുകളില്‍ നിന്ന് പണം തട്ടിപ്പ്  നടത്തിയിട്ടുള്ളത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത ശേഷം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അധ്യാപകരെത്തന്നെ ഏല്പിക്കുകയും ഫീസ് വാങ്ങി സ്വയം ശമ്പളം എടുത്തോളാന്‍ പറയുകയുമാണ് ഇയാളുടെ രീതി. ഇരുപതില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇയാളുടെ മിക്ക സ്‌കൂളിലും ചേര്‍ന്നിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ; ഡ്രൈവറുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച്...

മലപ്പുറം എന്ന പേര് കേൾക്കുമ്പോൾ ചിലർക്ക് പ്രത്യേക അസുഖം വരാറുണ്ട് ; ഗണേഷ് കുമാറിന്റെ...

0
മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് സ്കൂളുകാരുടെ മാഫിയ സംഘം ഉണ്ടെന്ന ഗതാഗത മന്ത്രി...

കുമ്പഴ മാസ്റ്റര്‍ പ്ലാന്‍ വിശദമായ ചര്‍ച്ച വേണം : അഡ്വ. എ. സുരേഷ് കുമാര്‍

0
പത്തനംതിട്ട: നഗരസഭ കുമ്പഴയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന മാസ്റ്റര്‍ പ്ലാനില്‍ വിശദമായ ചര്‍ച്ച...

പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധം ; ന്യൂ​യോ​ര്‍​ക്കി​ല്‍ 400 പേ​ർ അ​റ​സ്റ്റി​ൽ

0
ന്യൂ​യോ​ര്‍​ക്ക്: പ​ല​സ്തീ​ന്‍ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന്യൂ​യോ​ര്‍​ക്കി​ല്‍ 400 ഓ​ളം പേ​രെ...