Friday, April 19, 2024 7:03 am

സമൂഹ മാധ്യമങ്ങള്‍ മുഖേന അധ്യാപകരെ ആവശ്യമുണ്ടെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : സമൂഹ മാധ്യമങ്ങള്‍ മുഖേന അധ്യാപകരെ ആവശ്യമുണ്ടെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടിയ തട്ടിപ്പുവീരന്‍ അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി പാനൂര്‍ പൂക്കം സ്വദേശി നൗഫല്‍ ഹമീദിനെ ആണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത തസ്തികകളിലേക്ക് ഒഴിവുണ്ടെന്ന്  പറഞ്ഞ് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ വിവിധ പേരുകളില്‍ പ്രൈമറി-പ്രീ പ്രൈമറി സ്‌കൂളുകളിലേക്കെന്നും പറഞ്ഞ് വഞ്ചിച്ചാണ് ഇയാള്‍ പണം വാങ്ങി അധ്യാപകരെ റിക്രൂട്ട് ചെയ്യുന്നത്.

Lok Sabha Elections 2024 - Kerala

ഒഴിഞ്ഞ കെട്ടിടങ്ങള്‍ വാടകക്കെടുക്കാന്‍ ധാരണയുണ്ടാക്കി. അവിടെ സ്‌കൂള്‍ സംബന്ധിയായ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സോഷ്യല്‍ മീഡിയയില്‍ അധ്യാപകരെ ആവശ്യമുണ്ടെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്താണ് ഇയാള്‍ ഉദ്യോഗാര്‍ത്ഥികളെ വലയിലാക്കുന്നത്. കൂടുതലായും വനിതകളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുള്ളത്. വഴിക്കടവ് പുന്നക്കല്‍ എന്ന സ്ഥലത്ത് ഒലിവ് പബ്ലിക് സ്‌കൂള്‍ എന്ന പേരില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കും എന്ന് പറഞ്ഞ് മരുത സ്വദേശിനിയായ അധ്യാപികയില്‍ നിന്നും നൗഫല്‍ 35000 രൂപ തട്ടിയെടുത്തിരുന്നു.

ചതി മനസിലാക്കിയ അധ്യാപിക പോലീസില്‍ പരാതി നല്‍കിയതോടെയാണ്‌ കുരുക്ക് വീണത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് ഇയാളുടെ തട്ടിപ്പ് മനസിലായി. തുടര്‍ന്ന് നൗഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് 50,000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കാരക്കോട് സ്വദേശിനിയായ യുവതിയും 35000 രൂപയുടെ തട്ടിപ്പിനിരയായ വഴിക്കടവ് കമ്പളക്കല്ല് സ്വദേശിനിയായ യുവതിയും പരാതിയുമായി സ്റ്റേഷനില്‍ എത്തി. ഇവരുടെ പരാതിയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് തട്ടിപ്പിനിരയായ ആളുകള്‍ പോലീസുമായി ബന്ധപ്പെടുന്നുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ഉന്നയിക്കപ്പെടും എന്നതാണ് വഴിക്കടവ് പോലീസ് പ്രതീക്ഷിക്കുന്നത്.

35000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ  വിവിധയാളുകളില്‍ നിന്ന് ഇയാള്‍  പണം കൈപ്പറ്റിയതായി വിവരം കിട്ടിയിട്ടുണ്ട്. വഴിക്കടവ് പുന്നക്കലിലും മമ്പാട്  പന്തലിങ്ങലും ഒലിവ് പബ്ലിക് സ്‌കൂള്‍, കമ്പളക്കല്ലില്‍ ടാലന്‍റ്  പബ്ലിക് സ്‌കൂള്‍, മമ്പാട്  ഠാണയില്‍ മോഡേണ്‍ പബ്ലിക് സ്‌കൂള്‍, അമരമ്പലം കൂറ്റമ്പാറയില്‍ അല്‍ ഇര്‍ഷാദ് പബ്ലിക് സ്‌കൂള്‍, വണ്ടൂര്‍ ഏറിയാട് സഹ്‌റ പബ്ലിക് സ്‌കൂള്‍, തിരൂരങ്ങാടിയില്‍ ഫജര്‍ പബ്ലിക് സ്‌കൂള്‍, മോങ്ങത്ത് ഇസ പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ സ്‌കൂളുകള്‍ ആരംഭിച്ച്‌ ആളുകളില്‍ നിന്ന് പണം തട്ടിപ്പ്  നടത്തിയിട്ടുള്ളത്. സ്‌കൂളില്‍ ജോലി വാഗ്ദാനം ചെയ്ത ശേഷം വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ അധ്യാപകരെത്തന്നെ ഏല്പിക്കുകയും ഫീസ് വാങ്ങി സ്വയം ശമ്പളം എടുത്തോളാന്‍ പറയുകയുമാണ് ഇയാളുടെ രീതി. ഇരുപതില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഇയാളുടെ മിക്ക സ്‌കൂളിലും ചേര്‍ന്നിട്ടുള്ളത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ ഇന്ന് വോട്ടെടുപ്പ് ; 57,784 വോട്ടർമാർ ബൂത്തിലേക്ക്

0
കവരത്തി: ലക്ഷദ്വീപ് ഇന്ന് പോളിങ് ബൂത്തിലേക്ക്. കോൺഗ്രസ് സ്ഥാനാർത്ഥി ഹംദുള്ള സഈദ്...

മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഛത്തീസ്ഗഡിലെ ബസ്തറിൽ കനത്ത സുരക്ഷയിൽ ഇന്ന് വോട്ടെടുപ്പ്

0
ന്യൂഡൽഹി: സുരക്ഷാസേന മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ ഛത്തീസ്ഗഡിലെ ബസ്തറിൽ ഇന്ന് വോട്ടെടുപ്പ്. മാവോയിസ്റ്റ്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ആദ്യഘട്ടത്തിൽ വിധിയെഴുതുമ്പോൾ, 16.63 കോടി വോട്ടർമാർ, 1625 സ്ഥാനാർത്ഥികൾ,...

0
ഡൽഹി: 18ാം ലോക്‌സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന് ഒരുങ്ങി രാജ്യം. ഇന്ന് നടക്കുന്ന...

ലോക് സഭാ തെരഞ്ഞെടുപ്പ് : കേരളത്തിലേക്ക് 25ന് സ്‌പെഷ്യൽ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക...

0
ബെംഗളൂരു : ലോക് സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു കേരളത്തിലേക്ക് 25ന് സ്പെഷൽ ബസ്...