Sunday, May 12, 2024 8:57 am

കലഞ്ഞൂരിൽ സി.പി.എം നേതാവിന്റെ ഗുണ്ടാ വിളയാട്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂരിൽ സി.പി.എം നേതാവിന്റെ ഗുണ്ടാ വിളയാട്ടം. സി.പി.എം കലഞ്ഞൂർ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി കൊട്ടന്ത രാജീവ് ആണ് മദ്യപിച്ച് വഴിയാത്രക്കാരെയും പോലീസുകാരെയും കൈയ്യേറ്റം ചെയ്തത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും കോന്നിയിലേക്ക് വരികയായിരുന്ന കുടുംബത്തെയാണ് രാജീവ് ആദ്യം ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ രാജീവിന്റെ കാറിനെ ഓവർ ടേക്ക് ചെയ്തതിനെ തുടർന്ന് പിൻതുടർന്നെത്തി ഇടത്തറ ജംഗ്ഷനിൽ തടഞ്ഞ് നിർത്തുകയും സ്ത്രീകളടക്കമുള്ള യാത്രക്കാരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂടൽ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതോടെ താൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്ന്  ആക്രോശിച്ചുകൊണ്ട് പോലീസുകാരെ ആക്രമിച്ചു. പിന്നീട് കൂടൽ സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസുകാരെത്തിയാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ന് ലോക നഴ്സ് ദിനം

0
ഇന്ന് ലോക നഴ്‌സസ് ദിനം. ആധുനിക നഴ്സിംഗിന്റെ ശില്പിയും ആശുപത്രി ശുചിത്വരീതികളുടെ...

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടം ; കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

0
മുവാറ്റുപുഴ : മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. മനുഷ്യ...

പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ നാ​ലാം ഘ​ട്ട വോട്ടെടുപ്പ് നാളെ ; 96 മ​ണ്ഡ​ല​ങ്ങ​ൾ ബൂ​ത്തി​ലേ​ക്ക്

0
ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിലെ വോട്ടെടുപ്പ് തിങ്കളാഴ്ച നാ​ലാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കു​ന്നു. പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലെ...

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ നാളെ ജ​ല​വി​ത​ര​ണം മു​ട​ങ്ങും ; മുന്നറിയിപ്പ് നൽകി വാ​ട്ട​ര്‍ അ​തോ​റി​റ്റി

0
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തി​ങ്ക​ളാ​ഴ്ച ജ​ല​വി​ത​ര​ണം മു​ട​ങ്ങും. രാ​വി​ലെ എ​ട്ടു...