കലഞ്ഞൂരിൽ സി.പി.എം നേതാവിന്റെ ഗുണ്ടാ വിളയാട്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കലഞ്ഞൂരിൽ സി.പി.എം നേതാവിന്റെ ഗുണ്ടാ വിളയാട്ടം. സി.പി.എം കലഞ്ഞൂർ ഇടത്തറ ബ്രാഞ്ച് സെക്രട്ടറി കൊട്ടന്ത രാജീവ് ആണ് മദ്യപിച്ച് വഴിയാത്രക്കാരെയും പോലീസുകാരെയും കൈയ്യേറ്റം ചെയ്തത്. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും കോന്നിയിലേക്ക് വരികയായിരുന്ന കുടുംബത്തെയാണ് രാജീവ് ആദ്യം ആക്രമിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ രാജീവിന്റെ കാറിനെ ഓവർ ടേക്ക് ചെയ്തതിനെ തുടർന്ന് പിൻതുടർന്നെത്തി ഇടത്തറ ജംഗ്ഷനിൽ തടഞ്ഞ് നിർത്തുകയും സ്ത്രീകളടക്കമുള്ള യാത്രക്കാരെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൂടൽ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചതോടെ താൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്ന്  ആക്രോശിച്ചുകൊണ്ട് പോലീസുകാരെ ആക്രമിച്ചു. പിന്നീട് കൂടൽ സ്റ്റേഷനിൽ നിന്നും കൂടുതൽ പോലീസുകാരെത്തിയാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിലെ മലയാളി യുവതികളുടെ ദുരൂഹമരണം ; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വൈകും ; അന്വേഷണം പുരോഗമിക്കുന്നു

0
കാലിഫോർണിയ: മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്....

തിരുവനന്തപുരം കോർപ്പറേഷൻ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് ; വി.വി. രാജേഷ്...

0
തിരുവനന്തപുരം: കാടും പടർപ്പും മാലിന്യവും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയ തിരുവനന്തപുരം...

തൊണ്ടിമുതൽ കേസ് : മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് സെഷൻസ് കോടതി...

0
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ തിരുവനന്തപുരം...

ഷാങ്ഹായ് സഹകരണ ഉച്ചകോടി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

0
ബിഷ്കെക്: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ പ്രധാന സെഷനിൽ പ്രധാനമന്ത്രി...