Thursday, May 2, 2024 11:35 am

ചെങ്ങന്നൂരില്‍ മാരുതി സ്വിഫ്റ്റ് കാർ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി ; അമ്മയ്ക്കും മകൾക്കും പരുക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : നിയന്ത്രണം വിട്ട മാരുതി സ്വിഫ്റ്റ് കാർ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. കാർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം മുക്കോല മുതിരകാലായിൽ ആൻസി സിബി (33) മകൾ അന്ന (13) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കാറിന്റെ മുൻ സീറ്റിലാണ് ഇരുന്നത്. ആൻസിയാണ് കാർ ഓടിച്ചിരുന്നത്. ആൻസിയുടെ ഭർത്താവ് സിബി ഇവരുടെ മകൻ അലൻ (16) എന്നിവർ പുറകിലെ സീറ്റിലാണ് ഇരുന്നത്. ഇവർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.

കാർ യാത്രക്കാർ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ മുൻപേ പോയ കെ.എസ്.ആർ.ടി.സി ബസ് നിര്‍ത്തിയപ്പോൾ തൊട്ടുപുറകെ വന്ന ഇവരുടെ കാർ അതിലിടിക്കാതിരിക്കാൻ ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതിനെ തുടര്‍ന്ന് വണ്ടി അതിവേഗം മുന്നോട്ടു കുതിച്ചു. ബസ്സിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതിനെ തുടർന്ന് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്താൽ വെയിറ്റിംഗ് ഷെഡും ഇരിപ്പിടവും തകർന്നു. ബസ് കാത്തുനിന്ന രണ്ടു പേർ കാറിന്റെ  വരവ് കണ്ട് ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു. കാറിന്റെ  രണ്ട് എയർ ബാഗുകളും മുൻവശത്തെ ഒരു ടയറും പൊട്ടി. പരുക്കേറ്റ അമ്മയെയും മകളെയും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച

0
ആലപ്പുഴ : കായംകുളം നഗരമധ്യത്തില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച....

ഡൽഹി വനിതാ കമ്മീഷനിൽ കൂട്ടപിരിച്ചുവിടൽ ; ലഫ്റ്റനന്‍റ് ഗവർണർ പിരിച്ചുവിട്ടത് 223 ജീവനക്കാരെ

0
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ലഫ്റ്റനന്‍റ് ഗവർണർ - സർക്കാർ പോര്. വനിതാ...

കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാർച്ചിനെ ട്രോളി സോഷ്യല്‍ മീഡിയ

0
ഡല്‍ഹി: സമ്പത്ത് പുനര്‍വിതരണം, സ്വത്ത് പിന്തുടര്‍ച്ചാ നികുതി എന്നിവയ്‌ക്കെതിരെ ഡൽഹിയിലെ കോണ്‍ഗ്രസ്...

വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി

0
പത്തനംതിട്ട :  വകയാറിലുമുണ്ട്‌ ഒരു വത്തിക്കാന്‍ സിറ്റി. ഈ വത്തിക്കാന്‍ സിറ്റി...