അയൽവാസികൾക്കൊപ്പം കളിക്കുന്നതിനിടെ പാമ്പിൻ കുഞ്ഞിനെ കൊന്ന 12കാരൻ രാത്രി പാമ്പ് കടിയേറ്റു മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബാഗ്പത്: അയൽവാസികൾക്കൊപ്പം കളിക്കുന്നതിനിടെ പാമ്പിൻ കുഞ്ഞിനെ കൊന്ന 12കാരൻ രാത്രി പാമ്പ് കടിയേറ്റു മരിച്ചു. ഉത്തർ പ്രദേശിലെ ബാഗ്പതിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് 12കാരന് മൂർഖൻ ഇനത്തിലുള്ള പാമ്പ് കടിയേൽക്കുന്നത്. എന്നാൽ കുട്ടിയുടെ മരണത്തിന് പിന്നാലെ ഗ്രാമവാസികൾ ഭീതിയിലായിരിക്കുകയാണ്. ഇതിന് കാരണമായി പറയുന്നത്. രണ്ട് വർഷം മുൻപ് പാമ്പ് കടിയേറ്റാണ് 12കാരന്റെ അച്ഛൻ മരിക്കുന്നത്. അതും ഒരു വ്യാഴാഴ്ചയായിരുന്നു. മൽക്കാപുർ റോഡിലെ കാൻഷിറാം കോളനിയിലാണ് സംഭവം. 12 വയസ്സുകാരനായ അയാൻ ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കളിക്കുന്നതിനിടെ അയാൻ ഒരു പാമ്പിൻകുഞ്ഞിനെ വടി കൊണ്ട് അടിച്ച് കൊന്ന ശേഷം അടുത്തുള്ള കരിമ്പിൻ പാടത്തേക്ക് വലിച്ചെറിഞ്ഞിരുന്നു.

അന്ന് രാത്രി വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അയാനെ പാമ്പ് കടിയേൽക്കുകയായിരുന്നു. പാമ്പ് കടിയേറ്റുള്ള മകന്റെ നിലവിളി കേട്ടെത്തിയ 12കാരനെ അമ്മ നസ്രീൻ മുറിയിൽ കട്ടിലിന് സമീപത്തായി കണ്ട പാമ്പിനെ തല്ലിക്കൊന്നിരുന്നു. ആറ് അടിയോളം നീളമുള്ള മൂർഖൻ പാമ്പിനെയാണ് ഇവർ കൊലപ്പെടുത്തിയത്. പിന്നാലെ അയാനെ ഇവർ ആശുപത്രിയിലെത്തിച്ചെങ്കിലും 12കാരനെ രക്ഷിക്കാനായില്ല. രണ്ട് വർഷം മുൻപ് അയാന്റെ അച്ഛനും പാമ്പുകടിയേറ്റാണ് മരിച്ചത്. അതും ഒരു വ്യാഴാഴ്ച രാത്രിയിലായിരുന്നു. ഇപ്പോൾ അയാനും സമാനമായ രീതിയിൽ മരിച്ചതോടെ കടുത്ത ഞെട്ടലിലും ആശങ്കയിലുമാണ് കുടുംബം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...