Monday, April 29, 2024 4:43 pm

മറ്റൊരു സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സംസാരിച്ചതിന് 20 വയസുകാരന് ക്രൂര മർദ്ദനം

For full experience, Download our mobile application:
Get it on Google Play

കർണാടക : മറ്റൊരു സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് സംസാരിച്ചതിന് 20 വയസുകാരന് ക്രൂര മർദ്ദനം. 12 പേർ ചേർന്ന് അഫീദ് എന്ന യുവാവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച് പരാതിക്കാരനായ കല്ലുഗ്ണ്ടി സ്വദേശി അഫീദ് ഒരു വർഷമായി സോഷ്യൽ മീഡിയയിൽ പരിചയമുണ്ടെന്ന് അവകാശപ്പെടുന്ന പെൺകുട്ടിയെ കാണാൻ സുബ്രഹ്മണ്യയിൽ എത്തിയിരുന്നു.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് സ്റ്റാൻഡിൽ വെച്ച് പെൺകുട്ടിയുമായി സംസാരിക്കുന്നതിനിടെ ചിലർ എത്തി യുവാവിനെ ബലമായി ജീപ്പിൽ കയറ്റി. അൽപ്പം അകലെയുള്ള പഴയ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിച്ച ശേഷം അഫീദിനെ 12 പേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയിലും കൈകളിലും ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും മുറിവുകളുണ്ടെന്നും മരത്തടികളും വടികളും ഉപയോഗിച്ചാണ് തന്നെ മർദ്ദിച്ചതെന്നും അഫീദ് പരാതിയിൽ പറയുന്നു. ആളുകൾ തന്നെ കത്തി ഉപയോഗിച്ച് കുത്താൻ പോലും ശ്രമിച്ചതായും പെൺകുട്ടിയെ വീണ്ടും കണ്ടാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവാവ്. അക്രമികൾക്കെതിരെ സുബ്രഹ്മണ്യ പോലീസ് കേസെടുത്തു. കൂടാതെ യുവാവിനെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അരവിന്ദ് കേജ്രിവാളിന്‍റെ അറസ്റ്റിനെ തുടർന്ന് സർക്കാർ നിശ്ചലമെന്ന് ഹൈക്കോടതി

0
ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ തുടർന്ന   സർക്കാർ ...

തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ കേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

0
ന്യൂഡൽഹി : തമിഴ് നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈക്കെതിരായ വിദ്വേഷ പ്രസംഗ...

ചൂട് കുരുവിനെ പ്രതിരോധിയ്ക്കാനുള്ള എളുപ്പ വഴികള്‍

0
ഓരോ ദിവസവും ചൂട് അതികഠിനമായി കൊണ്ടിരിയ്ക്കുകയാണ്. ഭക്ഷണകാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ട...

ഉഷ്ണതരംഗസാധ്യത ; തൊഴില്‍ സമയക്രമീകരണം മെയ് 15 വരെ, ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍...