മലപ്പുറത്ത് നിരവധി മോഷണം നടത്തിയ 21 കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: മഞ്ചേരി മുള്ളമ്പാറ, അരുകിയായ മേഖലകളിൽ നിരവധി മോഷണം നടത്തിയ 21 കാരൻ പോലീസ് പിടിയിൽ. മഞ്ചേരി അരുകിയായ സ്വദേശി കരിയം വീട്ടിൽ നിതിനെയാണ് പ്രത്യേക അന്വേഷണസംഘം കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപത്തുള്ള സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. മഞ്ചേരി മുള്ളമ്പാറ, അരുകിയായ മേഖലകളിൽ മോഷണം വ്യാപകമായതോടെ ജില്ല പോലീസ് മേധാവി ചൈത്ര തെരാസാ ജോണിൻ്റെ നിർദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബു, മഞ്ചേരി പോലീസ് ഇൻസ്പെക്ടർ മനോജ്‌, എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

ഇവരുടെ നേതൃത്വത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടിയത്.ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിച്ച സ്വർണാഭരണങ്ങളും പണവും ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ വാടകക്ക് എടുത്ത് കറങ്ങി നടക്കുകയും ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കൂടുതൽ കേസുകളുണ്ടോ എന്ന് അറിയുന്നതിനും മോഷ്ടിച്ച സ്വ‍ർണം വിറ്റത് കണ്ടെത്തുന്നതിനും പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. തിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെയും മറ്റു സഹായം ചെയ്തവരെയും പോലീസ് അന്വേഷിച്ചുവരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂരില്‍ കുടുംബശ്രീ ഓണം മേള ഉദ്‌ഘാടനം ചെയ്തു

0
ഇലന്തൂര്‍ : ഇലന്തൂരില്‍ നടന്ന കുടുംബശ്രീ ഓണം മേള ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത്...

രാജ്യത്തെ എച്ച്1എൻ1 വ്യാപനം പുതിയ വകഭേദമല്ല ; ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.സി.എം.ആർ.

0
മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ...

ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നിർമാതാക്കളായി മാറണം ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത

0
വെല്ലൂർ : ഇന്ത്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കേവലമൊരു ഉപഭോക്താവായി തുടരുന്നതിന് പകരം...

വി ഡി സതീശന്‍ സര്‍ക്കാരിന്റെ നൂറാം ദിനം നാളെ

0
തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഉത്രാട ദിനമായ ചൊവ്വാഴ്ച നൂറുദിവസം...