52 വയസുള്ള പ്രണയിനിയെ കൊന്ന് മൃതദേഹം മറവ് ചെയ്ത 21കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ശിവഗംഗ: 52കാരിയുമായി ദീർഘനാളത്തെ പ്രണയം. ഉടൻ വിവാഹം വേണമെന്ന് കഴിക്കണമെന്ന് നിർബന്ധം പിടിച്ച് മധ്യവയസ്ക. കൊന്ന് മൃതദേഹം മറവ് ചെയ്ത 21കാരൻ പിടിയിൽ. തമിഴ്നാട്ടിലെ ശിവഗംഗയിലാണ് സംഭവം. 52കാരിയായ സരസ്വതി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സൊട്ടതട്ടി സ്വദേശിയായ സ്ത്രീയെ ഫെബ്രുവരി 11 മുതൽ കാണാനില്ലായിരുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ സഹോദരിയെ കാണാനില്ലെന്ന് സഹോദരൻ നൽകിയ പരാതിയിലാണ് 52കാരിയ 21കാരനൊപ്പം പ്രണയ ബന്ധത്തിലായിരുന്നുവെന്ന് വ്യക്തമായത്. തുടർന്ന് 21കാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് ക്രൂരമായ കൊലപാതക വിവരം പുറത്ത് വന്നത്. കൂടകോവിലിലെ ഒരു ഫാമിൽവച്ചാണ് 21കാരനായ ശരവണകുമാർ സരസ്വതിയെ കൊലപ്പെടുത്തിയത്. ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം വെള്ളം നിറഞ്ഞ പാറക്കുളത്തിൽ സരസ്വതിയുടെ മൃതദേഹം തള്ളുകയായിരുന്നു 21കാരൻ ചെയ്തത്.

മധുരൈ സ്വദേശിയാണ് ശരവണകുമാർ. ഏറെ നാളുകളായി വിവാഹം ചെയ്യാനായി സരസ്വതി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇത് ബന്ധത്തിൽ കല്ലുകടിയായെന്നാണ് 21കാരൻ പോലീസിനോട് വ്യക്തമാക്കിയത്. വിവാഹത്തേച്ചൊല്ലി കലഹം പതിവായതോടെയാണ് ശരവണകുമാർ സരസ്വതിയുമായി കൂടംകോവിലിലെ ഫാം ഹൌസിലെത്തിയത്. ഇവിടെ വച്ചും വിവാഹത്തിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടയിലാണ് യുവാവ് 52കാരിയെ മർദ്ദിച്ച് കൊന്നത്. 52കാരിയുടെ മൃതദേഹം ക്വാറിയിൽ നിന്ന് കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസുള്ളത്. ചൊവ്വാഴ്ചയാണ് യുവാവിനെ പോലീസ് കണ്ടെത്തിയത്.

കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കമുള്ളവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ സ്ഥാപനത്തിലായിരുന്നു സരസ്വതിയും ശരവണകുമാറും ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 11ന് സരസ്വതിയെ കൊലപ്പെടുത്തിയെന്നാണ് 21കാരൻ മൊഴി നൽകിയിട്ടുള്ളത്. ഒരുമാസത്തോളം ഒളിവിൽ തുടർന്ന 21കാരനെ പോലീസ് തന്ത്രപരമായാണ് പിടികൂടിയത്. സരസ്വതിയുടെ മൃതദേഹത്തിൽ കല്ല് കെട്ടിയാണ് ക്വാറിയിൽ തള്ളിയതെന്നാണ് യുവാവ് നൽകിയ മൊഴി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നിയിൽ ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി വിപുലമായി ആഘോഷിച്ചു

0
റാന്നി: എസ്.എൻ.ഡി.പി. യോഗം 362-ാം നമ്പർ അത്തിക്കയം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ...

തീവ്രമായ ചൂടിൽ വെന്തുരുകി യൂറോപ്പ്; ജർമനിയിലെ മാത്രം മരണസംഖ്യ പതിനായിരക്കണക്കിന് കവിയുന്നു

0
ബെർലിൻ: തുടർച്ചയായ ഉഷ്ണതരംഗങ്ങൾ യൂറോപ്പിൽ വലിയ ദുരന്തമായി മാറുന്നു. ഈ വേനൽക്കാലത്ത്...

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....