28 വയസുകാരിക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ഇടതുകാൽ തളർന്നുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ പിഴവെന്ന് പരാതി. കുഴൽമന്ദം സ്വദേശി 28 വയസുകാരി അലീമയ്ക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ഇടതുകാൽ തളർന്നുവെന്നാണ് പരാതി. മാർച്ച്‌ 22നാണ് വയർവേദനയെ തുടർന്ന് കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ അലീമ ചികിത്സ തേടിയത്. വയർ വേദന ശമനത്തിനായി അലീമയുടെ കയ്യിലും ഇടുപ്പിലും ഓരോ ഇഞ്ചക്ഷനുകൾ നൽകി. കാലുവേദനയുണ്ടെന്ന് അപ്പോൾ തന്നെ ഡോക്ടറേ അറിയിച്ചെങ്കിലും വിറ്റാമിൻ കുറവാണ് വേദനക്ക് കാരണമെന്ന് മറുപടി നൽകി. ദിവസങ്ങൾക്കു ശേഷം കാലിൽ അമിത വേദനയും നടക്കാൻ പറ്റാത്ത അവസ്ഥയിലുമായെന്ന് അലീമ പറഞ്ഞു.

അലീമയുടെ ഭർത്താവ് ഫിറോസിന്റെ വരുമാനത്തിലാണ് രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബം കഴിയുന്നത്. നിലവിൽ ഫിറോസിനും ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്. തുടർ ചികിത്സയ്ക്ക് ആവശ്യമായ പണം സർക്കാർ നൽകണമെന്നും ചികിത്സ പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്ന് ഭർത്താവ് ഫിറോസ് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പരാതിയിൽ ഡിഎംഒ വിശദ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. കുഴൽമന്ദം പോലീസിലും കുടുംബം പരാതി നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...