10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് ഇനി പാചകവാതക സബ്സിഡിയില്ല ; ഉപഭോക്താക്കൾക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കുടുംബങ്ങൾക്ക് ഇനി മുതൽ ഗാർഹിക പാചകവാതക സബ്സിഡി ലഭിക്കില്ല. ഇത് സംബന്ധിച്ച മുന്നറിയിപ്പ് സന്ദേശങ്ങൾ എണ്ണ കമ്പനികൾ ഉപഭോക്താക്കൾക്ക് അയച്ചു തുടങ്ങി. സന്ദേശം ലഭിച്ച് ഏഴ് ദിവസത്തിനകം കൃത്യമായ മറുപടി നൽകിയില്ലെങ്കിൽ സബ്സിഡി അർഹത സ്വയമേവ റദ്ദാക്കുമെന്നാണ് എസ്എംഎസുകളിൽ വ്യക്തമാക്കുന്നത്. പരിശോധന കർശനമാക്കി എണ്ണ കമ്പനികൾ 2015 ഡിസംബറിൽ കൊണ്ടുവന്ന നിയമപ്രകാരമാണ് ഈ നടപടിയെങ്കിലും, വർഷങ്ങളായി ഇത് കർശനമായി നടപ്പിലാക്കിയിരുന്നില്ല. എന്നാൽ അടുത്തിടെ പാചകവാതക കമ്പനികൾ നടത്തിയ കെവൈസി പുതുക്കലിലൂടെ ലഭിച്ച വിവരങ്ങളും ആദായനികുതി രേഖകളും തമ്മിൽ ഒത്തുനോക്കിയാണ് 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരെ ഇപ്പോൾ കണ്ടെത്തുന്നത്.

കുറഞ്ഞ സബ്സിഡിയും വർദ്ധിച്ച ആശങ്കയും 2020 വരെ 400 രൂപ വരെ സബ്സിഡി ലഭിച്ചിരുന്ന സ്ഥാനത്ത് നിലവിൽ വെറും 24.50 രൂപയാണ് ഉപഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എണ്ണ കമ്പനികളുടെ പെട്ടെന്നുള്ള ഈ നീക്കം ഉപഭോക്താക്കൾക്കിടയിൽ പരിഭ്രാന്തി പടർത്തിയിട്ടുണ്ട്. ഔദ്യോഗികമായ മുൻകൂർ പ്രഖ്യാപനങ്ങളില്ലാതെ ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ആദായനികുതി വകുപ്പിന് നൽകുന്ന സ്വകാര്യ വിവരങ്ങൾ മറ്റ് ഏജൻസികൾക്ക് കൈമാറുന്നത് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണവും ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...

പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: പഴയ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാന്‍ പുതിയ നീക്കവുമായി...

കൂത്തുപറമ്പിലെ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം ; 26 പേര്‍ക്കെതിരെ കേസ്

0
കണ്ണൂര്‍ : കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ സംഘര്‍ഷത്തില്‍ 26 പേര്‍ക്കെതിരെ...

ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
പത്തനംതിട്ട: ലോറിയിൽ തടി കയറ്റുന്നതിനിടെ തടികഷ്ണം ശരീരത്തിലേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം....