മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികൾക്ക് പ്രസക്തിയില്ലെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ചർച്ചയിൽ ഘടകക്ഷികൾക്ക് പ്രസക്തിയില്ലെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ. ഘടകകക്ഷികളോട് അഭിപ്രായം തേടുക മാത്രമാണ് കോൺഗ്രസ് ചെയ്തതെന്നും എം.എം ഹസൻ ഡൽഹിയിൽ പറഞ്ഞു. ഹസന്റെ പ്രതികരണത്തില്‍ മുസ്‍ലിം ലീഗിനും വി.ഡി സതീശൻ പക്ഷത്തിനും അതൃപ്തിയുണ്ട്. ഘടകക്ഷി എന്ന നിലയില്‍ അഭിപ്രായം പറഞ്ഞതിന് ആക്രമിക്കുന്ന രീതി ശരിയല്ലെന്നാണ് ലീഗിന്റെ നിലപാട്. 1995ല്‍ എ.കെ ആന്റണിയെ മുഖ്യമന്ത്രിയാക്കിയത് ഘടകക്ഷികളുടെ പിന്തുണ പരിഗണിച്ചാണെന്ന് സതീശൻ വിഭാഗവും ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ കെ.കരുണാകരന് ഭൂരിപക്ഷമുണ്ടായിരിക്കെയാണ് ഘടകക്ഷികളുടെ പിന്തുണ പരിഗണിച്ചത്. അന്ന് കരുണാകരനെ പുറത്താക്കുന്നതിനൊപ്പമായിരുന്ന എം. എം ഹസന് ഘടകകക്ഷികള്‍ക്കെതിരെ പറയാന്‍ അവകാശമില്ലെന്നും സതീശൻ ക്യാമ്പ് പറയുന്നു. അതേസമയം കേരള മുഖ്യമന്ത്രി ആരെന്നതില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ ഇന്ന് ഡല്‍ഹിയിലെത്തും. വൈകിട്ട് അഞ്ചുമണിയോടെ രാഹുല്‍ ഗാന്ധിയുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഇതിന് പിന്നാലെ മുഖ്യമന്ത്രി ആരാണെന്ന് തീരുമാനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...

സംഘ്പരിവാര്‍ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു

0
ന്യൂഡല്‍ഹി: സിജെപി സമരത്തില്‍ അണിനിരന്ന ദലിത് പെണ്‍കുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച്...