സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ ഏഴാം ക്ലാസുകാരനോടാണ് പ്രിൻസിപ്പൽ ക്രൂരമായ വിവേചനം കാണിച്ചത്. കുടുംബം പരാതിപ്പെട്ടതോടെ പ്രിൻസിപ്പലിന് തെറ്റുപറ്റിപ്പോയി എന്നാണ് മാനേജ്മെന്റ് വിശദീകരിച്ചത്. പരസ്യമായി അപമാനിച്ചതിനാൽ ഇനി കുട്ടിയെ ഈ സ്കൂളിൽ പഠിപ്പിക്കുന്നില്ലെന്ന് അച്ഛൻ പറഞ്ഞു. തിരുവനന്തപുരം വെള്ളയമ്പലം ആൽത്തറ ജംഗഷനിലെ വിദ്യാദിരാജ സ്കൂളിലെ ഏഴാം ക്ലാസുകാരനാണ് ഉള്ളുലയ്ക്കുന്ന ദുരനുഭവം ഉണ്ടായത്.

പരീക്ഷ നടക്കുന്നതിനിടെ ഹാളിലേക്ക് കടന്നുവന്ന പ്രിൻസിപ്പൽ ജയരാജ് ആർ. സ്കൂൾ ഫീസ് അടയ്ക്കാത്ത കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫീസ് അച്ഛനോടല്ലേ ചോദിക്കേണ്ടത് എന്ന കുട്ടിയുടെ നിഷ്കളങ്ക ചോദ്യമൊന്നും പ്രിൻസിപ്പലിന്റെ മനസിൽ തട്ടിയില്ല. ഫീസ് അടയ്ക്കാൻ വൈകിയതിന് ഏഴാം ക്ലാസുകാരനെ ജനറൽ സയൻസ് പരീക്ഷ തറയിലിരുത്തി എഴുതിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ കാര്യം അന്വേഷിക്കാൻ ഫോൺ വിളിച്ചപ്പോൾ നല്ല ഭംഗിയുള്ള തറയിലാണ് ഇരുത്തിയത് എന്നായിരുന്നു പ്രിൻസിപ്പലിന്റെ പരിഹാസ മറുപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു

0
ഇടുക്കി: മൂന്നാറിൽ സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിച്ച് ഫോട്ടോയെടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച...

അധ്യാപക ദിനത്തിൽ ആദരവുമായി എംഎൽഎ ; റിട്ട. അധ്യാപകരെ വീട്ടിലെത്തി അനുമോദിച്ചു

0
റാന്നി: അധ്യാപക ദിനത്തോടനുബന്ധിച്ച് റാന്നി എസ്.സി. സ്കൂളിലെ റിട്ട. അധ്യാപകരായ സി.ജെ....

സൗദിയിൽ ശക്തമായ മഴയ്ക്ക് സാധ്യത ; സെപ്റ്റംബർ 9 വരെ ഇടിമിന്നൽ മുന്നറിയിപ്പ്

0
സൗദി അറേബ്യ : സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിൽ...

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...