എൽ ഡി എഫിന്റെ നേതൃത്വത്തിൽ ഉപരോധസമരം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത്‌ യു ഡി എഫ് ഭരണ സമിതിയുടെ ദുർഭരണത്തിന് എതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിലേക്ക് ഉപരോധസമരം സംഘടിപ്പിച്ചു. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം കെ പി ഉദയഭാനു ഉത്ഘാടനം ചെയ്തു. എൽ ഡി എഫ് കൺവീനർ ഡോ എം രാജൻ അധ്യക്ഷത വഹിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി എ ദീപകുമാർ, ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി, സി പി എം കോന്നി ഏരിയ സെക്രട്ടറി ശ്യാം ലാൽ, അനിൽ ചെങ്ങറ, എം എസ് ഗോപിനാഥൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ജോയ്സ് എബ്രഹാം, കെ ജി ഉദയകുമാർ, തുളസി മണിയമ്മ, ജിഷജയകുമാർ, പുഷ്‌പ ഉത്തമൻ, എൻ സി പി നേതാവ് അനിത, സജി അട്ടച്ചാക്കൽ, മല്ലിക സോമൻ, കെ സുരേശൻ, തുളസി മോഹൻ, റ്റി രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ 15 വർഷമായി യു ഡി എഫിന്റെ നേതൃത്വത്തിൽ ഉള്ള ഭരണ സമിതിയാണ് കോന്നി ഗ്രാമ പഞ്ചായത്ത്‌ ഭരണം നടത്തുന്നത്. ഈ കാലയളവിൽ കോന്നി വികസന കാര്യങ്ങളിൽ ഏറെ പിറകോട്ടു പോയി. ശ്രദ്ധേയമായ ഒരു പദ്ധതി പോലും നടപ്പിലാക്കാൻ കോന്നി ഗ്രാമ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്ന സമീപനമാണ് ഇവർ സ്വീകരിച്ചിട്ടുള്ളത്. കോന്നിയിലെ ട്രഷറി കെട്ടിടം പൊളിച്ചു നീക്കി തീയേറ്റർ, ആഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കും എന്ന പ്രഖ്യാപനവും പാഴായി.

രണ്ടര കോടി രൂപ മുതൽ മുടക്കി നിർമിച്ച ആധുനിക മത്സ്യ മാർക്കറ്റിന്റെ കെട്ടിടം മാലിന്യ സംരക്ഷണകേന്ദ്രമാക്കി മാറ്റി. കേരളത്തെ സമ്പൂർണ്ണമാലിന്യ മുക്തമാക്കാൻ സർക്കാർ നടപ്പാക്കിയ ശുചിത്വ കേരളം പദ്ധതിയോട് നിസ്സഹകരണമാണ് പഞ്ചായത്ത്‌ കാണിച്ചത്. കോന്നി ടൗണിന്റെ വികസനത്തിനോ കാർഷിക മേഖലയുടെ വിജസനത്തിനോ യാതൊരു കാര്യവും ചെയ്യുവാൻ കോന്നി ഗ്രാമപഞ്ചായത്ത്‌ ഭരണ സമിതിക്ക് കഴിഞ്ഞില്ല എന്നും എൽ ഡി എഫ് നേതാക്കൾ പറഞ്ഞു. ഉപരോധ സമരത്തിന്റെ പ്രചരണാർദ്ധം കോന്നി, കോന്നി താഴം മേഘലകൾ കേന്ദ്രീകരിച്ച് രണ്ട് വാഹന പ്രചരണ ജാഥകളും നടന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.