കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചു ; ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം

For full experience, Download our mobile application:
Get it on Google Play

രാജസ്ഥാൻ : ഉടമയുടെ തല കടിച്ചെടുത്ത് ഒട്ടകം. കെട്ടുപൊട്ടിച്ചോടിയപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് അക്രമാസക്തനായ ഒട്ടകം ഉടമയുടെ തല കടിച്ചെടുത്തത്. നാട്ടുകാർ ഒട്ടകത്തെ കെട്ടിയിട്ട് അടിച്ചുകൊന്നു. ഇന്ത്യൻ എക്സ്പ്രസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബിക്കാനീറിലെ പഞ്ചു ഗ്രാമത്തിലാണ് സംഭവം. ഒട്ടകത്തെ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു ഒട്ടകം അതുവഴി കടന്നുപോയി. അതിൻ്റെ അരികിലേക്ക് പോകാനായി ഒട്ടകം കയർ പൊട്ടിച്ച് ഓടാൻ ശ്രമിച്ചു. ഈ ഒട്ടകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം.

കടിഞ്ഞാൺ പിടിച്ച് നിയന്ത്രിക്കാൻ ശ്രമിക്കവെ ഉടമ സോഹൻ റാം നായിക്കിനെ ഒട്ടകം ആക്രമിച്ച് നിലത്തേക്ക് ചവിട്ടിയിട്ടു. തുടർന്ന് ഉടമയുടെ കഴുത്തിൽ പിടിച്ച് മുകളിലേക്കുയർത്തി വീണ്ടും നിലത്തേക്കെറിഞ്ഞു. ഈ സമയത്ത് ഉടമയുടെ തല വേർപെട്ടു. തുടർന്ന് വേർപെട്ട കഴുത്ത് ഒട്ടകം ചവച്ചരച്ചു എന്ന് പോലീസ് പറയുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് ഒട്ടകത്തെ മരത്തിൽ കെട്ടിയിട്ടു. അക്രമാസക്തമായ ഒട്ടകത്തെ നിയന്ത്രണത്തിലാക്കാൻ ഇവർ വടി ഉപയോഗിച്ച് ഒട്ടകത്തെ അടിക്കുകയും അടിയുടെ ആഘാതത്തിൽ ഒട്ടകം ചത്തുപോവുകയുമായിരുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...

ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ അനധികൃത കൽക്കരി ഖനി തകർന്ന് മൂന്ന് മരണം....

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....