സ്റ്റീൽ കമ്പനി സിഇഒക്കെതിരെ പീഡന ശ്രമത്തിന് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: വിമാനയാത്രക്കിടെ സഹയാത്രികക്ക് നീലച്ചിത്രം കാണിച്ചുകൊടുത്തെന്നാരോപിച്ച് ഒമാൻ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനിയുടെ സിഇഒ ദിനേശ് കുമാർ സരോഗിക്കെതിരെ കേസെടുത്തു. ലൈംഗികമായി അപമാനിച്ചെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് കേസ്. ഭാരതീയ ന്യായ സൻഹിതയിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഒമാൻ ആസ്ഥാനമായുള്ള വൾക്കൻ ഗ്രീൻ സ്റ്റീലിൻ്റെ സിഇഒയാണ് 65കാരനായ സരോഗി. കൊൽക്കത്തയിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാന യാത്രക്കിടെയാണ് സരോഗി തന്നോട് കുശല സംഭാഷണം ആരംഭിച്ചതെന്ന് യുവതി പറഞ്ഞു. തന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷം ഇയാൾ തനിക്ക് ചില സിനിമാ ക്ലിപ്പുകൾ കാണിക്കാൻ തുടങ്ങി.

പിന്നീട് അയാൾ തന്റെ ശരീരത്തിൽ സ്പർശിച്ചു. ഞാൻ ഞെട്ടലിലും ഭയത്തിലും സ്തംഭിച്ചുപോയി. ഒടുവിൽ വാഷ്റൂമിലേക്ക് ഓടി എയർ സ്റ്റാഫിനോട് പരാതിപ്പെട്ടുവെന്നും യുവതി എക്സിലെ പോസ്റ്റിൽ വിവരിച്ചു. കുറ്റാരോപിതനെതിരെ നടപടിയെടുക്കുമെന്ന് ഇത്തിഹാദ് എയർവേസ് ജീവനക്കാർ അറിയിച്ചു. വളരെ സമചിത്തതോടെയാണ് പ്രതികരിച്ചതെന്നും അവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.