എട്ട് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ് ; ഉത്തർപ്രദേശിലെ ബിജെപി എംഎൽഎക്കെതിരെ അറസ്റ്റ് വാറണ്ട്

For full experience, Download our mobile application:
Get it on Google Play

ഉത്തര്‍പ്രദേശ് : എട്ട് വർഷം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎക്കെതിരെ അറസ്റ്റ് വാറണ്ട്. ദുദ്ദിയിലെ ബിജെപി എംഎൽഎ രാംദുലാർ ഗൗറിനെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയിൽ ദിവസങ്ങളായി ഹാജരാകാത്തതിനെ തുടർന്ന് വ്യാഴാഴ്ച വാദം കേൾക്കുന്നതിനിടെയാണ് അഡീഷണൽ സെഷൻസ് ജഡ്ജി II അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. ദുദ്ദി എംഎൽഎ രാംദുലാർ ഗൗറിനെ അറസ്റ്റ് ചെയ്ത് ജനുവരി 23ന് കോടതിയിൽ ഹാജരാക്കാൻ സോൻഭദ്ര എസ്പിയോട് ഉത്തരവിട്ടിട്ടുണ്ട്.

2014 നവംബർ 4ന് മയോർപൂർ പ്രദേശത്തെ ഒരാൾ രാംദുലാർ തന്‍റെ സഹോദരിയെ ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തതായി പോലീസിൽ പരാതിപ്പെട്ടതായി അസിസ്റ്റന്റ് ജില്ലാ സർക്കാർ അഭിഭാഷകൻ സത്യപ്രകാശ് ത്രിപാഠി പറഞ്ഞു. രാംദുലറിന് കോടതി പലതവണ സമൻസ് അയച്ചെങ്കിലും ആരോഗ്യ കാരണങ്ങളാൽ അദ്ദേഹം ഹാജരായില്ലെന്നും ത്രിപാഠി പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ഇതേതുടര്‍ന്ന് ദുദ്ദി എം.എൽ.എ രാംദുലറിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെയ്‌ഷെൽസ് മന്ത്രിതല സംഘം സി.എം.എഫ്.ആർ.ഐ സന്ദര്‍ശിച്ചു : സമുദ്രമത്സ്യ മേഖലയിൽ പരസ്പര സഹകരണം ലക്ഷ്യം

0
കൊച്ചി : സമുദ്രമത്സ്യ ഗവേഷണം, സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി (മാരികൾച്ചർ) തുടങ്ങിയ...

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

തന്ത്രം മാറ്റി ലഹരി മാഫിയ ; മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങൾ ലഹരി...

0
നഗരങ്ങളില്‍ പരിശോധന കര്‍ശനമായതോടെ ലഹരി മാഫിയ സംഭരണ-വിതരണ കേന്ദ്രങ്ങള്‍ മുവാറ്റുപുഴ, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ചെറുപട്ടണങ്ങളിലേക്ക് മാറ്റുന്നതായി അന്വേഷണ ഏജന്‍സികള്‍.