അനധികൃത മത്സ്യവില്‍പ്പന തടഞ്ഞ ഉദ്യോഗസ്ഥന് സിഐടിയു ജില്ലാ നേതാവിന്‍റെ ഭീഷണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അനധികൃത മത്സ്യവില്‍പ്പന തടയുകയും പിഴ ഈടാക്കുകയും ചെയ്ത നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സിഐടിയു ജില്ലാ നേതാവ് ഓഫീസില്‍ കയറി ഭീഷണിപ്പെടുത്തുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതി. നഗരസഭാ സെക്രട്ടറി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഇതു വരെ ആയിട്ടില്ല. മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐ.ടി.യു) ജില്ലാ സെക്രട്ടറിയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗവും സിപിഎം കുമ്പഴ ലോക്കല്‍ കമ്മറ്റിയംഗവുമായ സക്കീര്‍ അലങ്കാരത്ത് ആണ് നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോട്ടയം സ്വദേശി ദീപുവിനെ ഓഫീസില്‍ കയറി ഭിഷണി മുഴക്കിയതും മര്‍ദിക്കാന്‍ തുനിഞ്ഞതും.

സീറ്റില്‍ നിന്ന് ദീപു എണീറ്റ് മാറിയതിനാല്‍ അടി കൊള്ളാതെ രക്ഷപെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 12 നായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ട് നഗരത്തിലെ തിരക്കേറിയ റോഡില്‍ പെട്ടിവണ്ടിയില്‍ പല ഭാഗത്തായി മത്സ്യകച്ചവടം നടത്തിയിരുന്നു. മുന്‍പ് പല തവണ ഇത്തരം മത്സ്യവില്‍പ്പന തടയുകയും പിഴ ഈടാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ വില്‍ക്കരുതെന്ന് താക്കീതുകൊടുക്കുകയും ചെയ്തിരുന്നു.

അതെല്ലാം ലംഘിച്ച്‌ വീണ്ടും വില്‍പ്പന നടത്തിയ വാഹനങ്ങള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ദീപുവിന്‍റെ നേതൃത്വത്തില്‍ പിടികൂടി റിപ്പോര്‍ട്ടെഴുതി പോലീസിന് കൈമാറി. ദീപു അനധികൃതമായി വാഹനം പിടിച്ചെടുത്തുവെന്ന് ആരോപിച്ച്‌ മീന്‍ വില്‍പ്പനക്കാരും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ സക്കീര്‍ അലങ്കാരത്ത് നഗരസഭയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ അതിക്രമിച്ച്‌ കയറിയത്. അസഭ്യം വിളിച്ചു കൊണ്ട് പാഞ്ഞടുത്ത് ഭീഷണി മുഴക്കുകയാണ് ആദ്യം ചെയ്തത്.

ഡാ, മൊട്ടേ നിന്‍റെ തല അടിച്ചു പൊട്ടിക്കും. കൈവെട്ടിക്കളയും എന്ന് പറഞ്ഞായിരുന്നു തുടക്കം. സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു സഖാവ് പറഞ്ഞത് നിന്നെ കൈകാര്യം ചെയ്യാനാണ്. അതിനാണ് വന്നത് എന്ന പറഞ്ഞു കൊണ്ട് ദീപുവിനെ അടിക്കാന്‍ ശ്രമിച്ചു. സീറ്റില്‍ നിന്ന് ദീപു എണീറ്റ് മാറിയതിനാല്‍ അടി കിട്ടാതെ രക്ഷപെട്ടു. മറ്റുള്ളവര്‍ ചേര്‍ന്ന് സക്കീറിനെ പിടിച്ചു മാറ്റുകയായിരുന്നു.

ഇതു സംബന്ധിച്ച്‌ അപ്പോള്‍ തന്നെ ദീപു നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി. സെക്രട്ടറി ഉടന്‍ തന്നെ അത് പോലീസിന് കൈമാറി. പരാതി ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച്‌ വരികയാണെന്നും പത്തനംതിട്ട ഇന്‍സ്പെക്ടര്‍ പറഞ്ഞു. നഗരസഭയ്ക്കുള്ളിലെ അനധികൃത മല്‍സ്യ കച്ചവടം തടയണമെന്ന് ചെയര്‍മാന്‍ ജീവനക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

സെന്‍ട്രല്‍ ജങ്ഷനില്‍ മുസ്ലിം പള്ളിക്കും ഗാന്ധിപ്രതിമക്കും മധ്യേ റോഡിന്‍റെ വശങ്ങളില്‍ വാഹനം നിര്‍ത്തിയിട്ടാണ് കച്ചവടം. ഏറെ തിരക്കേറിയ റോഡിലെ കച്ചവടം യാത്രക്കാര്‍ക്കും പള്ളിയില്‍ പോകുന്നവര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കച്ചവടക്കാര്‍ തമ്മില്‍ അസഭ്യം വിളിയും ഉണ്ടാകുന്നുണ്ട്. പരാതി ഏറിയപ്പോഴാണ് ഇത്തരക്കാരെ പിടികൂടി പിഴ ഈടാക്കാന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയത്.

നഗരസഭാ മാര്‍ക്കറ്റില്‍ മത്സ്യസ്റ്റാള്‍ വന്‍ തുക മുടക്കി ലേലത്തിനെടുത്തവര്‍ക്ക് തിരിച്ചടിയാണ് വഴിയോരങ്ങളിലെ മത്സ്യകച്ചവടം. റോഡിലിട്ട് മീന്‍വില്‍ക്കുന്നത് പല തവണ പോലീസും തടഞ്ഞിരുന്നു. മത്സ്യമാര്‍ക്കറ്റില്‍ കൊണ്ടു പോയി വില്‍പ്പന നടത്താന്‍ ഇവരോട് പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെയാണ് അനധികൃത കച്ചവടം കൊഴുക്കുന്നത്. നഗരസഭാ കൗണ്‍സിലര്‍മാരുടെ ഒത്താശയോടെയാണ് കച്ചവടം നടക്കുന്നത്. മിക്കപ്പോഴും സിപിഎമ്മിന്‍റെ നേതാക്കളുടെയും കൗണ്‍സിലര്‍മാരുടെയും ബിനാമികളാണ് കച്ചവടക്കാര്‍. ഇതാണ് സക്കീര്‍ അലങ്കാരത്ത് പ്രകോപിതനാകാന്‍ കാരണമായത്.

ക്ഷേമനിധി ബോര്‍ഡ് അംഗം എന്ന നിലയില്‍ നിയമവിരുദ്ധമായി ഇയാള്‍ കാറില്‍ ബോര്‍ഡ് വെയ്ക്കുന്നുവെന്ന് പരാതിയുണ്ട്. അതു പോലെ തന്നെ നഗരസഭയിലെ കരാര്‍ ജോലികള്‍ ബിനാമികളെ ഉപയോഗിച്ച്‌ ചെയ്യുന്നുവെന്നും ആക്ഷേപം ഉയരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയുടെ ഒത്താശയോടെയാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തിയതെന്നാണ് സക്കീറിന്‍റെ വാക്കുകളില്‍ നിന്ന് പുറത്തു വരുന്നത്. അതു കൊണ്ടു തന്നെ പോലീസില്‍ നിന്ന് നടപടി ഉണ്ടാകാനും സാധ്യത കുറവാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം ബോർഡിന്റെ അനാസ്ഥ ; അറ്റകുറ്റപ്പണിയില്ല, പുതിയ തിരുവോണത്തോണി മുങ്ങി

0
ആറന്മുള : ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി...

മുല്ലപെരിയാർ കേസ് ; പുതിയ സ്പെഷ്യൽ കൗൺസിലിനെ നിയമിച്ച് കേരളം

0
ന്യൂഡൽഹി : മുല്ലപെരിയാർ മെഗാ കാർ പാർക്കിങ് കേസിലെ തെളിവെടുപ്പ് നടപടികൾ...

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വിറ്റ സംഭവം ; പ്രതി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി

0
കൊല്ലം: കൊല്ലത്ത് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍...

തിരുവനന്തപുരത്തെ വൻകിടഹോട്ടലുകളുടെ തട്ടുകട : പരിശോധന കർശനമാക്കി ; 12 കടകൾ അടപ്പിച്ചു

0
തിരുവനന്തപുരം : നഗരത്തിലെ അനധികൃത തട്ടുകടകൾക്കെതിരേ ശക്തമായ നടപടികൾ തുടർന്ന് സിറ്റി...