സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടിക്ക് പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : സമ്പൂർണ്ണ മാനസികാരോഗ്യ പരിപാടിയ്ക്ക് പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ആശ പ്രവർത്തകരുടെ സേവനം ഉപയോഗിച്ച് മാനസിക പ്രശ്നങ്ങളും രോഗങ്ങളും ഉള്ളവരെ കണ്ടെത്തി തൊട്ടടുത്തുള്ള കുടുംബക്ഷേമ കേന്ദ്രത്തിൽ എത്തിച്ച് രോഗ നിർണ്ണയവും ചികിത്സയും നൽകുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മാനസിക പ്രശ്നങ്ങൾ ഉള്ളവരെ കണ്ടെത്തി ചികിത്സ, പുനരധിവാസം, ചികിത്സ മുടങ്ങിയവർക്ക് തുടർ ചികിത്സ ഉറപ്പാക്കുക.

ലഹരിക്കെതിരെയുള്ള ബോധവത്കരണം, കുട്ടികളിലെയും കൗമാരക്കാരിലെയും മാനസിക പ്രശ്നങ്ങൾ പരിഹാരം നിർദ്ദേശിയ്ക്കുക, ആത്മഹത്യാ പ്രവണത, ഉറക്കക്കുറവ്, മറവി രോഗം, തുങ്ങിയവയ്ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തന്നെ ചികിത്സ ലഭ്യമാക്കുക. ജനങ്ങൾക്ക് ഇടയിൽ മാനസിക രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണം തുടങ്ങിയവയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. ഡോ.ആബിദാമോള്‍, ടിസ്മോന്‍,അനീഷ് എന്നിവര്‍ ക്ലാസ് നയിച്ചു. സ്ഥിരം സമിതി അധ്യക്ഷ ഷേർലി ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റൂബി കോശി, ഷൈനി പുളിക്കൽ, അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ബിജി വർഗീസ്, ജിജി വർഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാർ,സുമ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...