കാലാവസ്ഥ ഉച്ചകോടിയില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളെ പങ്കെടുപ്പിച്ചതില്‍ എതിര്‍പ്പുമായി സമസ്ത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കാലാവസ്ഥ ഉച്ചകോടി വേദിയില്‍ പുരുഷന്മാര്‍ക്കൊപ്പം വനിതകളെ പങ്കെടുപ്പിച്ചതില്‍ എതിര്‍പ്പുമായി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ എ.പി വിഭാഗം. മുസ്ലിം സ്ത്രീകള്‍ അന്യപുരുഷന്മാരുമായി ഇടകലര്‍ന്ന് വേദി പങ്കിടുന്ന വിഷയത്തില്‍ സമസ്തയും സുന്നി പ്രസ്ഥാനവും സ്വീകരിച്ചുവന്ന നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ പുറത്തിക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

നോളജ് സിറ്റിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന കാലാവസ്ഥ ഉച്ചകോടിയിലെ വിദേശ പ്രതിനിധികളില്‍ വനിതകള്‍ ഉള്‍പ്പെട്ടതും സദസ്സിലും വേദിയിലും ഇടകലര്‍ന്നിരുന്നതുമാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്. നോളജ് സിറ്റിയില്‍ നടന്ന പരിപാടിയില്‍ നയങ്ങള്‍ക്കും പാരമ്പര്യത്തിനും വിരുദ്ധമായി കാര്യങ്ങള്‍ നടന്നു. ഇതില്‍ വിശദീകരണം തേടുകയും ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ മകനും സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയുമായ ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി ഒരു വിദേശ വനിത പ്രതിനിധിക്ക് ഉപഹാരം കൊടുക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതോടെയാണ് സമസ്ത എ.പി വിഭാഗം വിമര്‍ശനവുമായി രംഗത്ത് വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...