വെച്ചൂച്ചിറയിലെ ക്ഷീരകർഷകർ തൊഴിലുറപ്പ് പദ്ധതിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തിലെ 500 ക്ഷീര കർഷകര്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക്. 150 ഏക്കറിൽ തീറ്റപ്പുൽക്കൃഷി ചെയ്യുന്ന പദ്ധതിക്കാണ് തുടക്കമിട്ടത്. ഇതിലൂടെ ഓരോ കുടുംബത്തിനും 100 തൊഴിൽ ദിനങ്ങൾ ലഭിക്കും. പ്രതിവർഷം 31,000 രൂപ കർഷകർക്ക് അധികവരുമാനം ലഭിക്കുമെന്ന് കണക്കാക്കുന്നു. അടുത്ത വർഷം 300 കർഷകരെ കൂടി ഉൾപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

കാലിത്തൊഴുത്ത്, സോക് പിറ്റ്, അസോള ടാങ്ക്, ചാണക കമ്പോസ്റ്റു സൂക്ഷിക്കുന്ന ഷെഡ് തുടങ്ങിയവയും ക്ഷീരകർഷകർക്ക് ലഭ്യമാക്കും. പുനർ കൃഷിയിലൂടെയും ചാണക കമ്പോസ്റ്റ് ഷെഡ് നിർമ്മാണത്തിലൂടെയും തുടർ വർഷങ്ങളിൽ കർഷകർക്ക് 100 തൊഴിൽ ദിനം ഉറപ്പാക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നു. ചാണകം, ഗോമൂത്രം ഇവ ജൈവവളമാക്കി വിൽക്കുന്നത്തിലൂടെ കർഷകർക്ക് പാലിന് പുറമെ അധിക വരുമാനവും ലഭിക്കും.

കമ്പോസ്റ്റാക്കി സംസ്കരിച്ച ചാണകം പഞ്ചായത്ത് ഏറ്റെടുത്ത് ചാണക സമ്പുഷ്ടീകരണ യൂണിറ്റ് വഴി ജൈവവളമാക്കി മാറ്റി വിതരണം നടത്തുന്നതിലേക്കും പദ്ധതിയിട്ടിട്ടുണ്ടെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ടി കെ ജെയിംസ് പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം കൊല്ലമുളയിൽ ആന്‍റണി  എം.പി നിർവഹിച്ചു. വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തു പ്രസിഡന്‍റ് ടി കെ ജയിംസ് അധ്യക്ഷത വഹിച്ചു.

റാന്നി ബി.ഡി.ഒ അനു എം ജോർജ്, ഗ്രാമപഞ്ചായത്തു വൈസ് പ്രസിഡന്‍റ് നിഷ അലക്സ്, ബ്ലോക്ക് മെമ്പർ കെ എം മാത്യു ,സ്റ്റാന്‍റിഗ് കമ്മിറ്റി ചെയർമാന്മാരായ ഇ. വി.വർക്കി, പൊന്നമ്മ ചാക്കോ, എസ് രമാദേവി, പഞ്ചായത്ത് അംഗങ്ങളായ റെംസി ജോഷി,ജോയി ജോസഫ്, പി. എച്ച് നഹാസ്, രാജി വിജയകുമാർ, സിറിയക് തോമസ്, ടി കെ രാജൻ ,ക്ഷീരസംഘം പ്രസിഡന്‍റ്മാരായ ജോണി കൊല്ലക്കുന്നേൽ, റ്റി.പി.ചെറിയാൻ, ബിനീഷ് , റോയി മണ്ണൂർ, ഷാജി തോമസ്, നാസർ കണ്ണന്താനം, ബിനു തെള്ളിയിൽ, എന്‍ ജി പ്രസന്നൻ , ജോജി മാത്യു, ടോമി പറക്കുളങ്ങര, തങ്കച്ചൻ മണ്ണംപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പു പദ്ധതിയുടെ ചുമതലയുള്ള ജസ്റ്റിൻ സെബാസ്റ്റ്യൻ, ജിതിൽ വി ദാസ്, മജേഷ് രവീന്ദ്രൻ, സ്മിഷ രാജു, എം.എസ് ഷൈനി മോൾ എന്നിവർ പദ്ധതി സംബന്ധിച്ചുള്ള വിശദീകരണം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...