തൃശ്ശൂരിൽ ദമ്പതിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : അമ്മാടത്ത് ദമ്പതിമാരെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അമ്മാടം പുത്തൻവഴി പള്ളിപ്പുറം റോഡിൽ വാടകവീട്ടിൽ താമസിക്കുന്ന വല്ലച്ചിറ ചാത്തക്കുടം പിടിക്കപറമ്പ് വടക്കേപുരക്കൽ സത്യൻ(66), ഭാര്യ കുമാരി(59) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് വീടിന് പിന്നിലെ ടെറസിൽ ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. മകനും മരുമകളും ചോറ്റാനിക്കരയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

സത്യൻ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ കുമാരി വൃക്കരോഗത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായും പറയുന്നു. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലമുള്ള മനോവിഷമമാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക വിവരം. ചേർപ്പ് പോലീസ് നടപടിയെടുത്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയന്‍റെ വീട്ടിലെത്തി സമൻസ് ചുമരിൽ പതിപ്പിച്ച ഇ ഡി നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി...

0
തിരുവനന്തപുരം : മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീട്ടിലെത്തി...

കാസർഗോഡ് സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയിൽനിന്ന് രാജിവെച്ചു

0
കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ പ്രമുഖ സിപിഎം നേതാവ് എം. രാഘവൻ...

സ്റ്റേഷൻ മാസ്റ്റർ നിയമനം : കുറഞ്ഞ പ്രായപരിധി 18-ൽനിന്ന് ഇരുപതാക്കി ഉയർത്തി റെയിൽവേ ബോർഡ്

0
ഡൽഹി : ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന്റെ...

മണ്ഡല മകരവിളക്ക് തീർഥാടന ക്രമീകരണം : ഒരുക്കങ്ങൾ വിലയിരുത്താ‍ൻ മുഖ്യമന്ത്രി പമ്പയിൽ

0
ശബരിമല : മണ്ഡല മകരവിളക്കു തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി...