കനത്ത വേനലില്‍ പക്ഷികൾക്ക് ദാഹജലം ഒരുക്കി മുറിഞ്ഞകൽ കൂടൽ ഗവൺമെന്റ് എൽപി സ്കൂളിലെ കുരുന്നുകള്‍

For full experience, Download our mobile application:
Get it on Google Play

കൂടല്‍ : കനത്ത വേനലില്‍ പക്ഷികൾക്ക് ദാഹജലം ഒരുക്കി പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനവുമായി മുറിഞ്ഞകൽ കൂടൽ ഗവൺമെന്റ് എൽപി സ്കൂള്‍.  പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയായ കോന്നി, കൂടൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും ഉയർന്ന ചൂടാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ചൂട് കൂടുന്നത് മനുഷ്യരേക്കാൾ കൂടുതല്‍ ബാധിക്കുന്നത് പക്ഷികളെയും മൃഗങ്ങളെയുമാണ്. രണ്ടാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളിന്റെ പല ഭാഗങ്ങളിൽ മൺകുടത്തിൽ ജലം നിറച്ചു വെച്ചു. കൂടാതെ സ്കൂളിനു മുൻവശത്തുള്ള മാവിൽ ചെറു പക്ഷികൾക്ക് ദാഹമകറ്റാനായി മൺകുടം ഉറിരൂപത്തിൽ കെട്ടി അതിലും ജലം നിറച്ചു.

പ്രകൃതിയിലെ പക്ഷികൾ ഉൾപ്പെടുന്ന ജീവജാലങ്ങളോട് വളര്‍ന്നുവരുന്ന തലമുറയ്ക്ക്  ഉണ്ടാകുന്ന കരുതലും സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും പ്രകൃതി സ്നേഹം വർദ്ധിപ്പിക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ടാണ്‌  “പക്ഷികൾക്ക് ഒരിറ്റ് ദാഹജലം” എന്ന പരിപാടി  നടപ്പാക്കിയതെന്ന് സ്കൂൾ പ്രഥമാധ്യാപിക ബിന്ദു വി. പറഞ്ഞു. കുട്ടികള്‍ക്ക് നേത്രുത്വം കൊടുത്തുകൊണ്ട് അധ്യാപക – അനധ്യാപക ജീവനക്കാരും പിടിഎ അംഗങ്ങളും പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...