കേന്ദ്ര ബഡ്ജറ്റ് കേരളത്തോടുള്ള കടുത്ത അവഗണന : കേരളാ യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

റാന്നി : കേന്ദ്ര ബഡ്ജറ്റ് കേരള സംസ്ഥാനത്തോടുള്ള കടുത്ത അവഗണനയാണെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി ആരോപിച്ചു. സംസ്ഥാനങ്ങൾക്ക് അർഹമായി ലഭിക്കേണ്ട പരിഗണന പോലും രാഷ്ട്രീയപരമായ ശത്രുത മൂലം തടഞ്ഞുവെക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. ആർഎസ്എസ് അജണ്ട നടപ്പിലാക്കുവാൻ അഹോരാത്രം പരിശ്രമിക്കുന്ന മോദി ഗവൺമെന്റിന്റെ കേരളത്തോടുള്ള സമീപനത്തിൽ വലിയ ജനരോക്ഷമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. തൽസ്ഥിതി തുടർന്നാൽ ബദൽ സംവിധാനവുമായി മുന്നോട്ടു പോകേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് ഉള്ളതെന്നും നേതാക്കള്‍ പറഞ്ഞു.

എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം പി നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ജില്ലയിൽ ഉജ്ജ്വല സ്വീകരണം നൽകുന്നതിനും ജാഥയിൽ യുവജന പ്രാധിനിത്യം ഉറപ്പാക്കാനും തീരുമാനിച്ചു. യോഗം കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ദീപക് മാമൻ മത്തായി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. ഹാൻലി ജോൺ, റിന്റോ തോപ്പിൽ, ടോം ആയലൂർ, നെബു തങ്ങളത്തിൽ, അഭിജിത് വിഷ്ണു, ലിനു കുളങ്ങര, അനൂപ് ജീരകത്തിനാൽ, സരൺ നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...

ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം ; നടന്നത് കടുത്ത നിയമലംഘനം

0
ഡൽഹി : സത്യനികേതനിൽ അനധികൃതമായി പ്രവർത്തിച്ച ഡെയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ...